തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് : കോടതിവിധി പ്രതീക്ഷിച്ചതെന്ന് എം.സ്വരാജ്, തിരിച്ചടിയല്ലെന്ന് കെ ബാബു - തെരഞ്ഞെടുപ്പ്
🎬 Watch Now: Feature Video
തിരുവനന്തപുരം : തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കോടതി വിധി പ്രതീക്ഷിച്ചതാണെന്നും യുഡിഎഫിന്‍റെ വിജയം അധാർമികമായിരുന്നുവെന്നും എം.സ്വരാജ്. നിയമം അട്ടിമറിക്കുകയാണ് ചെയ്‌തത്. മുന്നോട്ടുവച്ച തെളിവുകൾ കോടതി ഗൗരവമായി കണ്ടുവെന്നും എം.സ്വരാജ് പറഞ്ഞു. തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ എതിർ സ്ഥാനാർഥി എം.സ്വരാജ് നല്‍കിയ ഹർജി നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു എം.സ്വരാജ്.
Also Read: തുടർഭരണത്തിന് ബിജെപി, തിരിച്ചുവരാൻ കോണ്‍ഗ്രസ്, പ്രതാപം തേടി ജെഡിഎസ്; കന്നഡ മണ്ണില്‍ രാഷ്ട്രീയപ്പോര്
തെരഞ്ഞെടുപ്പിൽ വിജയിക്കാൻ അയ്യപ്പന്‍റെ പേരുപയോഗിച്ചുവെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു എം.സ്വരാജ് ഹർജി നൽകിയത്. എന്നാൽ ഹർജി അസാധുവാക്കാൻ കെ ബാബു ഹൈക്കോടതിയിൽ സമർപ്പിച്ച കവിയറ്റാണ് ഇപ്പോൾ കോടതി തള്ളിയത്. അതേസമയം ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നായിരുന്നു കെ.ബാബുവിന്‍റെ പ്രതികരണം. താൻ സമർപ്പിച്ച തടസ ഹർജിയുടെ ഒരു ഭാഗം കോടതി അംഗീകരിച്ചിരുന്നു. അയ്യപ്പന്‍റെ പടം ഉപയോഗിച്ച് സ്ലിപ്പ് അടിച്ച് വിതരണം ചെയ്‌തിട്ടില്ല. ഡിവൈഎഫ്‌ഐ നേതാവിനാണ് ഇതാദ്യം കിട്ടിയതെന്നാണ് പറയുന്നത്. ഇത് കള്ളമാണ്. സംഭവത്തിൽ നിയമോപദേശം തേടിയ ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും കെ ബാബു വ്യക്തമാക്കി.