'ഭൂനിയമ ഭേദഗതി ഓർഡിനൻസ് ഇറക്കണം': ഏപ്രിൽ 3ന് ഇടുക്കിയിൽ എൽഡിഎഫ് ഹർത്താൽ - idukki ldf hartal

🎬 Watch Now: Feature Video

thumbnail

By

Published : Mar 25, 2023, 8:02 PM IST

ഇടുക്കി : ഭൂനിയമ ഭേദഗതി ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ടും യുഡിഎഫ് ജനവഞ്ചന നടത്തുന്നുവെന്ന് ആരോപിച്ചും ഏപ്രിൽ 3ന് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് എൽഡിഎഫ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. നിയമസഭയിൽ ബില്‍ അവതരണം നടന്നില്ലെങ്കിലും ഓർഡിനൻസിലൂടെ നിയമഭേദഗതി നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർത്താൽ നടത്തുന്നത്. 

ഭൂനിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കാതിരിക്കാൻ യുഡിഎഫ് നടത്തിയ ഗൂഢാലോചന ജനങ്ങൾ തിരിച്ചറിയണം. ഈ നിയമസഭ സമ്മേളനത്തിൽ ബില്‍ അവതരിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വി ഡി സതീശന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതി നിയമസഭയ്ക്ക്‌ അകത്ത് നടപ്പാക്കി ഭൂനിയമ ഭേദഗതി ബില്‍ അട്ടിമറിക്കുയാണ് കോൺഗ്രസ് ചെയ്‌തതെന്നാണ് എൽഡിഎഫിന്‍റെ ആരോപണം.

നിയമസഭയെ ബന്ദിയാക്കി ദിവസങ്ങളോളം സഭ സ്‌തംഭിപ്പിച്ച് ഭൂനിയമ ഭേദഗതി ബില്‍ അവതരിപ്പിക്കാൻ അനുവദിക്കാതെയുള്ള യുഡിഎഫിന്‍റെ ജനവഞ്ചന ഹർത്താലിലൂടെ തുറന്നുകാട്ടുമെന്നും നേതാക്കൾ പറഞ്ഞു. 

മറുപടിയുമായി യുഡിഎഫ് : ജില്ലയില്‍ എല്‍ഡിഎഫിന്‍റെ  നേതൃത്വത്തില്‍ ഏപ്രില്‍ 3ന് നടത്തുന്ന ഹര്‍ത്താല്‍ ജനങ്ങളുടെ കണ്ണില്‍ പൊടി ഇടുന്നതിനുള്ള ശ്രമമാണെന്ന് യുഡിഎഫ് ജില്ല ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി പറഞ്ഞു. കഴിഞ്ഞ മൂന്നര വര്‍ഷമായി ഇടുക്കി ജില്ലയിലെ ജനങ്ങളുടെ മേല്‍ നിര്‍മാണ നിരോധനം അടിച്ചേല്‍പ്പിച്ചത് എൽഡിഎഫ് ആണ്. തങ്ങള്‍ പറഞ്ഞിട്ട് ഗവണ്‍മെന്‍റ് തെറ്റ് തിരുത്തുവാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നതെന്ന യാഥാർഥ്യം കൂടി ജനങ്ങളോട് പറയുവാന്‍ എൽഡിഎഫ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.