പമ്പയില്‍ കെഎസ്‌ആര്‍ടിസിക്ക് തീപിടിച്ചു; ആളപായമില്ല - കെഎസ്‌ആര്‍ടിസി പമ്പ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 6, 2024, 12:09 PM IST

പത്തനംതിട്ട : പമ്പയില്‍ കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. ആളപായമില്ല (KSRTC Caught Fire at Pamba). പമ്പ-നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസിനായി പമ്പയിൽ നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്. ഇന്ന് (ജനുവരി 6) രാവിലെയായിരുന്നു സംഭവം. അയ്യപ്പ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരെ കൊണ്ടുപോകുന്നതിനായി പാര്‍ക്ക് ചെയ്‌ത ബസ് ഡ്രൈവര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത് (Bus Caught Fire In Sabarimala). ഏറെ നേരം സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തതിന് പിന്നാലെ ബസില്‍ നിന്നും തീയും പുകയും ഉയരുകയായിരുന്നു (KSRTC Service For Sabaimala Devotees). സംഭവം ശ്രദ്ധയില്‍പ്പെട്ട കണ്ടക്‌ടറും ഡ്രൈവറും ബസില്‍ നിന്നിറങ്ങി ഓടിരക്ഷപ്പെട്ടു (Sabarimala News Updates). നിമിഷങ്ങള്‍ക്കുള്ളില്‍ തീ ബസിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ ആളില്ലാത്തത് വന്‍ അപകടമാണ് ഒഴിവാക്കിയത്. കോഴിക്കോട് ബേപ്പൂരിലും അടുത്തിടെ സമാന സംഭവമുണ്ടായി. ഫിഷ്‌ ലാന്‍റിങ് സെന്‍ററിന് സമീപമാണ് തീപിടിത്തമുണ്ടായത്. മത്സ്യബന്ധന ഉപകരണങ്ങള്‍ അടക്കം കത്തിനശിച്ചിരുന്നു.  

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.