'മുസ്‌ലിം ലീഗ് ആര്‍എസ്‌എസുമായി ചര്‍ച്ച നടത്തി, ശുദ്ധികലശം വേണം'; കെഎസ് ഹംസ - കെഎസ് ഹംസ ആരോപണം

🎬 Watch Now: Feature Video

thumbnail

By

Published : Mar 19, 2023, 3:52 PM IST

കോഴിക്കോട്: മുസ്‌ലിം ലീഗ് ആര്‍എസ്‌എസുമായി ചര്‍ച്ച നടത്തിയെന്ന് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ. ലീഗിൽ ശുദ്ധികലശം വേണ്ടതുണ്ട്. ലീഗ് കാട്ടുകള്ളന്മാരുടെയും അധോലോക നായകരുടെയും കൈയിലായി. യുഡിഎഫ് നേതാക്കൾക്ക് വരെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരെ വിശ്വാസമില്ല. ചർച്ചകൾ കുഞ്ഞാലിക്കുട്ടി ബിജെപിക്ക് ‌ചോർത്തുമോ എന്ന് കോൺഗ്രസ് നേതാക്കൾക്ക് പേടിയുണ്ട്. എന്നാൽ ആർഎസ്എസുമായി ചർച്ച നടത്തിയ എംഎൽഎ കുഞ്ഞാലിക്കുട്ടി അല്ല. അത് മറ്റൊരു എംഎൽഎയാണ്. ചർച്ച നടത്തിയെന്നത് സത്യമാണെന്നും അദ്ദേഹം ആരോപിച്ചു. 

ലീഗിനെ ഇടതുപക്ഷ ആലയിൽ കെട്ടലാണ് ചർച്ചയുടെ ലക്ഷ്യം. ദീർഘകാല അടിസ്ഥാനത്തിൽ ഇത് ബിജെപിക്ക് ​ഗുണം ചെയ്യും. അതാണ് ആർഎസ്എസിന്‍റെ താത്‌പര്യം. ചർച്ചയുടെ പ്രഭവസ്ഥാനം ആർഎസ്എസ് കേന്ദ്രമാണ്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഒരു ഗ്രൂപ്പിൽ ചേർന്നെന്നും കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണെന്നും പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെഎസ് ഹംസ ആരോപിച്ചു. ബഷീർ അലി തങ്ങളുടെ അടുത്തേക്ക് സരിതയെ വിട്ടത് കുഞ്ഞാലികുട്ടി എന്നാണ് അന്വേഷണ കമ്മിഷന്‍റെ 116-ാം പേജിൽ പറയുന്നത്. ഈ റിപ്പോർട്ട് സഭയിൽ വച്ചിട്ടുണ്ട്. 

എല്ലാവരെയും കുടുക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. ഇന്നലെ തെരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ മുനീർ ജയിക്കുമായിരുന്നു. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയത് താനല്ല. ഇക്കാര്യം കോടതിയെ സമീപിച്ച് നിരപരാധിത്വം തെളിയിക്കും. ഇഡി തന്നെ ചോദ്യം ചെയ്‌തു എന്ന് ഹൈദരലി തങ്ങള്‍ തന്നെ പറഞ്ഞിരുന്നു. ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെളിവ് സഹിതം ഇക്കാര്യം വ്യക്തമാക്കി. ഇതോടെ  ഇഡി കുരുമുളക് വള്ളി പൊട്ടിക്കാനാണ് വന്നതെന്ന് പറഞ്ഞു. ചന്ദ്രിക കേസിൽ ഹൈദരലി തങ്ങൾ നിരപരാധിയാണ്. ഹൈദരലി തങ്ങളെ കുഞ്ഞാലിക്കുട്ടി കരുവാക്കിയതാണ്. ഹൈദരലി തങ്ങൾ നിരപരാധിയെന്ന് ഇഡിക്കും അറിയാമായിരുന്നു എന്നും ഹംസ പറഞ്ഞു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.