VIDEO | ഭീതി പടർത്തി കുളിമുറിയിൽ കൂറ്റൻ രാജവെമ്പാല, സാഹസികമായി പിടികൂടി - King Cobra hiding bathroom in uttara kannada
🎬 Watch Now: Feature Video
സിരാസി/ കർണാടക : ഉത്തര കന്നഡയില്‍ കുളിമുറിയിൽ ഒളിച്ചിരുന്ന 15 അടി നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടികൂടി. സിരാസി താലൂക്കിലെ രാഗിഹോസല്ലി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ പരമ മറാത്തിയുടെ ഓല മേഞ്ഞ കുളിമുറിയുടെ മുകളിലാണ് പാമ്പ് കയറിയിരുന്നത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഡിആർഎഫ്‌ഒ വേണുഗോപാലും, പാമ്പ് പിടുത്തക്കാരനായ പവൻ നായികും സ്ഥലത്തെത്തി. പിന്നാലെ പാമ്പിനെ പിടികൂടിയ ശേഷം അടുത്തുള്ള കാട്ടിൽ തുറന്ന് വിടുകയായിരുന്നു.
TAGGED:
King Cobra viral video