CCTV Visual: അമിതവേഗതയിലെത്തിയ ബസ് 60കാരനെ ഇടിച്ചുതെറിപ്പിച്ചു; വയോധികന്‍റെ നില ഗുരുതരം - ബസ് അപകടം വയോധികന്‍റെ നില ഗുരുതരം
🎬 Watch Now: Feature Video
കണ്ണൂർ: പയ്യാവൂരില്‍ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച കാല്‍നടയാത്രക്കാരന്‍റെ നില ഗുരുതരം. പരിക്കേറ്റ പയ്യാവൂര്‍ പൊന്നുംപറമ്പ് സ്വദേശി കുറ്റിയാട്ട് ബാലകൃഷ്‌ണന്‍ (60) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് 6.30നാണ് സംഭവം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ബാലകൃഷ്‌ണനെ അമിതവേഗതയില്‍ എത്തിയ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ALSO READ | അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് കാല്‍നടയാത്രികൻ മരിച്ചു
ഇരിട്ടിയില്‍ നിന്നും പയ്യാവൂരിലേക്ക് വരികയായിരുന്നു സ്വകാര്യ ബസ്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ ബാലകൃഷ്‌ണനെ പയ്യാവൂരിലെ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്‌ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. അപകടത്തിനിടയാക്കിയ ബസ് പയ്യാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
ബൈക്ക് ഇടിച്ച് കാല്‍നടയാത്രികൻ മരിച്ചു: അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രികൻ മരിച്ച സംഭവം മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് നിന്നും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എംഡിസി ബാങ്ക് ഉദ്യോഗസ്ഥനായ അശോകൻ എന്നയാളാണ് മരിച്ചത്. 10.08.2022ന് വൈകുന്നേരം എടവണ്ണപ്പാറ ജങ്‌ഷന് സമീപമായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് അശോകനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്തുതന്നെ മരണം സംഭവിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.