എഐ കാമറ; ചില നിയമങ്ങൾ സാധാരണക്കാരെ ബാധിക്കുന്നത്, പരിശോധിക്കണമെന്ന് കാനം - AI Camera Controversy

🎬 Watch Now: Feature Video

thumbnail

By

Published : Apr 27, 2023, 12:16 PM IST

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് സ്ഥാപിച്ച കാമറകൾ പൊതുജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ സർക്കാർ പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രക്ഷിതാക്കൾക്കൊപ്പം കുട്ടികൾക്ക് സഞ്ചരിക്കാൻ കഴിയില്ല എന്ന നിയമം സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്നതാണ്. ഇതിൽ നിയമപരമായി ചെയ്യാവുന്നത് സർക്കാർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗത നിയമ ലംഘനങ്ങൾ കണ്ടത്തേണ്ടത് നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമാണ്. നിരവധി റോഡ് അപകടങ്ങളാണ് ദിനംപ്രതി നടക്കുന്നത്. ഇതിന് പ്രധാന കാരണം ഗതാഗത നിയമ ലംഘനങ്ങളാണ്. ഇത് തടയുന്നതിന് നടപടി അത്യാവശ്യമാണെന്നും കാനം പറഞ്ഞു. 

എഐ കാമറ പദ്ധതി സംബന്ധിച്ച് ഉയർന്നിട്ടുള്ള ആരോപണങ്ങളിൽ വിശദമായ പരിശോധന നടത്തണം. അതിന് ശേഷം സിപിഐ ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. 

ഇരുചക്ര വാഹനങ്ങളിൽ രണ്ട് പേർക്കൊപ്പം കുട്ടിയും യാത്ര ചെയ്യുന്നതിന് പിഴ ഈടാക്കുന്നത് ഒഴിവാക്കാൻ നിയമ ഭേദഗതിക്കായി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും വ്യക്‌തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾക്കായി മെയ് 10 ന് ഗതാഗത മന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. 

ALSO READ: ഇരുചക്ര വാഹനത്തിൽ കുട്ടിയുമായി യാത്ര; പിഴ ഒഴിവാക്കാൻ കേന്ദ്രത്തെ സമീപിക്കാനൊരുങ്ങി ഗതാഗത വകുപ്പ്

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.