Kalamassery Blast Inspection At Kasaragod : കളമശ്ശേരി സ്ഫോടനം; കാസർകോട് റെയിൽവേ സ്റ്റേഷനിലും പരിശോധന - Convention hall explosion Kochi
🎬 Watch Now: Feature Video
Published : Oct 29, 2023, 4:10 PM IST
കാസർകോട്: കളമശ്ശേരിയിൽ സ്ഫോടനം (Kalamassery blast) നടന്ന പശ്ചാത്തലത്തിൽ കാസർകോട് റെയിൽവേ സ്റ്റേഷനിലും പരിശോധന (Inspection At Kasaragod Railway Station). റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് പരിശോധന നടത്തുന്നത്. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന സംഘത്തിലുണ്ട്. യാത്രക്കാരെ പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്. യാത്രക്കാരുടെ ബാഗ് അടക്കം തുറന്ന് പരിശോധിക്കുന്നുണ്ട്. പാർസൽ വിഭാഗത്തിലും പരിശോധന നടത്തുന്നുണ്ട്. സംശയം തോന്നിയവരെ നിരീക്ഷിക്കുന്നുണ്ട്. ജില്ലയിലെ മറ്റു റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പ്രാർത്ഥന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധനക്ക് നിർദേശം നൽകിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിൽ പ്രത്യേക ജാഗ്രതാനിർദേശം നൽകി. കളമശ്ശേരി സ്ഫോടനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ യഹോവ സാക്ഷികളുടെ രാജ്യ ഹാളുകൾക്ക് സമീപവും പോലീസ് പരിശോധന നടത്തുന്നുണ്ട്. ജില്ലയിൽ തിരുവനന്തപുരം സിറ്റിയിലെ കുന്നുകുഴി, ശംഖുമുഖം, നെടുമങ്ങാട്, പാലോട്, നെയ്യാറ്റിൻകര തുടങ്ങി 12 ഓളം ഇടങ്ങളിൽ യഹോവ സാക്ഷികളുടെ രാജ്യ ഹാളുകൾ ഉണ്ട്. ഇവിടങ്ങളിലെല്ലാം സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തിങ്കൾ മുതൽ ശനിയാഴ്‌ച വരെ വൈകുന്നേരം 5:30 നും ഞായറാഴ്‌ച ദിനങ്ങളിൽ രാവിലെ എട്ടു മുതൽ 5 മണി വരെയുമാണ് ഇവർ ഒത്തു കൂടുന്നത്.
ALSO READ: കളമശ്ശേരി സ്‌ഫോടനം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം, വ്യാപക പരിശോധന