അയോധ്യ പ്രതിഷ്‌ഠ ചടങ്ങ് : പങ്കെടുക്കണോ എന്നത് എഐസിസി തീരുമാനിക്കും : കെ സുധാകരന്‍ - K Sudhakaran Ayodhya
🎬 Watch Now: Feature Video
Published : Dec 28, 2023, 1:20 PM IST
കണ്ണൂര്‍ : അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ കോൺഗ്രസ് പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് എഐസിസി നേതൃത്വം ആണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ (K Sudhakaran on Ayodhya Ceremony). കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയല്ല ഇതിൽ നിലപാട് എടുക്കേണ്ടത്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അഭിപ്രായം ചോദിച്ചാൽ നിലപാട് വ്യക്തമാക്കും. പങ്കെടുക്കരുതെന്ന കെ മുരളീധരന്‍റെ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. അതേസമയം, അയോധ്യ പ്രതിഷ്‌ഠ ചടങ്ങ് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് സമയം വേണമെന്നായിരുന്നു മുതിര്‍ന്ന നേതാവ് ശശി തരൂര്‍ എംപിയുടെ പ്രതികരണം. സിപിഎമ്മിന് മതവിശ്വാസം ഇല്ലെന്നും അതിനാല്‍ അവര്‍ക്ക് വേഗം തീരുമാനമെടുക്കാന്‍ സാധിക്കുമെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് സിപിഎമ്മോ ബിജെപിയോ അല്ല. വിശ്വാസികള്‍ ഉള്ള പാര്‍ട്ടിയാണ്. തീരുമാനമെടുക്കാന്‍ കുറച്ചു കൂടി സമയം വേണം. ക്ഷേത്രത്തെ രാഷ്‌ട്രീയ വേദിയാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ശശി തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു. ചടങ്ങിലേക്ക് തനിക്ക് വ്യക്തിപരമായി ക്ഷണം ലഭിച്ചിട്ടില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.