K Muraleedharan Response In Party Politics 'അവഗണിക്കപ്പെട്ടവരിൽ നിന്ന് പോലും അവഗണിക്കപ്പെട്ട വ്യക്തിയാണ് താൻ' ; കെ മുരളീധരൻ

🎬 Watch Now: Feature Video

thumbnail

കോഴിക്കോട്: പരസ്യപ്രസ്‌താവന വിവാദത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ (K Muralidharan is sticking to his position in party politics). അവഗണിക്കപ്പെട്ടവരിൽ നിന്ന് പോലും അവഗണിക്കപ്പെട്ട വ്യക്തിയാണ് താനെന്നും അതുകൊണ്ടുതന്നെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും പരാതിയും അതൃപ്‌തിയുമുണ്ട്. എന്നാൽ ഇനിയും അത് ആവർത്തിക്കാനില്ലെന്നും അത് ഹൈക്കമാൻഡിനെ അറിയിച്ച് സ്ഥിരം പരാതിക്കാരനാകാനില്ലെന്നും മുരളീധരൻ. വിഴുപ്പ് അലക്കേണ്ടത് തന്നെയാണ്, അലക്കേണ്ട സമയത്ത് വിഴുപ്പ് അലക്കണം. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കാത്തവർ പാർട്ടിക്ക് പുറത്ത് പോകേണ്ടിവരും. ചെന്നിത്തലയുടെ പ്രയാസം അദ്ദേഹം ഇപ്പോൾ പറഞ്ഞു. തന്‍റെ പ്രയാസം താൻ നേരത്തെ അറിയിച്ചുവെന്ന് മാത്രം. കോൺഗ്രസ് വർക്കിങ് കമ്മറ്റിയിൽ തെരഞ്ഞെടുത്തവരെക്കുച്ച് എതിരഭിപ്രായമില്ല. എന്നാൽ അർഹരായവർ ഇനിയുമുണ്ടായിരുന്നെന്നും പറഞ്ഞു. സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം അനിവാര്യമാണ്. ഇനി ഒരു നേതാവിനും ഈ അനുഭവം ഉണ്ടാവരുതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. വടകരയിൽ മത്സരിക്കാനില്ലെന്ന് വീണ്ടും ആവർത്തിക്കുന്ന മുരളീധരനെ ഇനി അങ്ങോട്ട് നിർബന്ധിക്കേണ്ടെന്നാണ് കോൺഗ്രസ് സംസ്ഥാന നേതാക്കളുടെ നിലപാട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ സംഘടന സംവിധാനത്തിനെതിരായ കെ മുരളീധരന്‍റെ പരസ്യ വിമർശനത്തിൽ കോൺഗ്രസ് അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.