VIDEO | ഒന്നര പതിറ്റാണ്ടിന് ശേഷം ജൂത വിവാഹത്തിന് വേദിയായി കൊച്ചി - ജൂതപുരോഹിതൻ

🎬 Watch Now: Feature Video

thumbnail

By

Published : May 22, 2023, 6:38 PM IST

Updated : May 22, 2023, 7:20 PM IST

എറണാകുളം : ഒന്നര പതിറ്റാണ്ടിന് ശേഷം ജൂത ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾക്ക് വേദിയായി കൊച്ചി. ജൂത പാരമ്പര്യത്തിന്‍റെ ചരിത്രമുള്ള കൊച്ചിയിൽ ക്രൈംബ്രാഞ്ച് മുൻ എസ്‌പി ബിനോയ് മലാഖൈ, മഞ്ജുഷ മിറിയം ഇമ്മാനുവേൽ എന്നിവരുടെ മകൾ റേച്ചൽ മലാഖൈയും യുഎസ് പൗരനും നാസ എഞ്ചിനീയറുമായ റിച്ചഡ് സാക്കറി റോവുമാണ് കൊച്ചിയിലെ റിസോർട്ടിൽ വച്ച് വിവാഹിതരായത്. ജൂത ആചാര പ്രകാരമാണെങ്കിലും ജൂത പള്ളിക്ക് പുറത്ത് വച്ച് നടന്ന വിവാഹമെന്ന പ്രത്യേകതയും ഈ വിവാഹത്തിനുണ്ട്. 

കേരളത്തിലെ ജൂതപ്പള്ളികളെല്ലാം ഇപ്പോൾ സംരക്ഷിത പൈതൃക മേഖലകളായതിനാൽ റിസോർട്ടിൽ ജൂത ആചാരപ്രകാരമുള്ള സംവിധാനങ്ങൾ ഒരുക്കിയായിരുന്നു വിവാഹം. ഇസ്രായേലിൽ നിന്നാണ് ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്ന ജൂതപുരോഹിതൻ (റബായി) ആരിയൽ സിയോണിനെ എത്തിയത്. ജൂത ആചാരപ്രകാരം മാതാപിതാക്കളുടെ കൈപിടിച്ച് വേദിയിൽ എത്തിയ വധു, വരനെ ഏഴ് തവണ വലയം വച്ചാണ് ചടങ്ങുകൾ തുടങ്ങിയത്.

ഇതിനു ശേഷം കെത്തുബ എന്ന വിവാഹ ഉടമ്പടി വിവാഹ സത്‌കാരത്തിന് ഒരുമിച്ച് ചേർന്നവരെ സാക്ഷിയാക്കിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയ പുരോഹിതൻ വായിച്ചു കേൾപ്പിച്ചത്. വധൂവരന്മാർ പരസ്‌പരം സ്‌നേഹിച്ചും ബഹുമാനിച്ചും ജീവിതപങ്കാളിയായി കഴിയാമെന്ന് പുരോഹിതന് (റബായിക്ക്) ഉറപ്പ് നൽകി. തുടർന്നാണ് മുന്തിരിവീഞ്ഞ് നിറച്ച സ്വർണക്കാസയിൽ സൂക്ഷിച്ച മോതിരം അണിയിച്ച് ഇരുവരും ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 

കേരളത്തിൽ വച്ച് വിവാഹിതരാകാം എന്ന വധൂവരന്മാരുടെ ആഗ്രഹ പ്രകാരമാണ് കൊച്ചിയിൽ വച്ച് വിവാഹം നടത്തിയത്. കേരളത്തിൽ സ്ഥിരതാമസമുള്ള ജൂതന്മാർ 25 പേരാണ്. മതപരമായ ചടങ്ങുകൾക്ക്‌ കുറഞ്ഞത് പത്ത് ജൂതർ പങ്കെടുക്കണമെന്നാണ്. കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയിൽ കേരളത്തിൽ ആകെ നടന്നത് നാല്‌ ജൂത വിവാഹങ്ങൾ മാത്രമാണ്. 2008 ഡിസംബർ 28ന് ആയിരുന്നു അവസാന വിവാഹം നടന്നത്. അന്ന് വിവാഹച്ചടങ്ങുകൾ നടത്താനുള്ള റബായി കൊച്ചിയിലുണ്ടായിരുന്നു. ഇത്തവണ റബായി ആരിയൽ സിയോണിനെ ഇസ്രയേലിൽ നിന്നാണ്‌ കൊച്ചിയിൽ എത്തിയത്.

Also read : 28 വര്‍ഷത്തിന് ശേഷം ഷുക്കൂറും ഷീനയും വീണ്ടും വിവാഹിതരായി! അപൂര്‍വ വിവാഹം ഇസ്‌ലാമിക നിയമത്തിലെ 'കടമ്പ' മറികടക്കാൻ

ഇസ്‌ലാമിക നിയമത്തിലെ കടമ്പ മറികടക്കാൻ 28 വർഷത്തിന് ശേഷം വീണ്ടും വിവാഹം: മാർച്ച് എട്ട് ലോകവനിത ദിനത്തില്‍ രാജ്യത്ത് തന്നെ ശ്രദ്ധേയമായി കാസര്‍കോട് കാഞ്ഞങ്ങാട് ഒരു വിവാഹം നടന്നിരുന്നു. അഭിഭാഷകനും സിനിമ താരവുമായ ഷുക്കൂറും ഭാര്യ ഷീനയുമാണ് 28 വർഷത്തിന് ശേഷം വീണ്ടും വിവാഹം കഴിച്ചത്. മുസ്‌ലിം വ്യക്തിനിയമത്തിലെ സ്വത്തവകാശ വിനിമയ പ്രതിസന്ധി മറികടക്കാനായാണ് ഇവർ വീണ്ടും വിവാഹിതരായത്. 

മൂന്ന് പെണ്‍മക്കളെയും സാക്ഷിയാക്കി സ്പെഷല്‍ മാരേജ് ആക്‌ട് പ്രകാരമാണ് ഇരുവരും രജിസ്റ്ററില്‍ ഒപ്പുവച്ചത്. ഈ മാതാപിതാക്കള്‍ തങ്ങൾക്ക് അഭിമാനമാണെന്നായിരുന്നു മക്കളുടെ പ്രതികരണം. 1994 ഒക്ടോബര്‍ ആറിനാണ് ഇരുവരുടെയും ആദ്യ വിവാഹം നടന്നത്. ഇസ്‌ലാമിക പിന്തുടര്‍ച്ച നിയമ പ്രകാരം ഒരാള്‍ക്ക് പെണ്‍മക്കള്‍ മാത്രം ആണെങ്കില്‍ അയാള്‍ സ്വത്ത് വീതം വയ്ക്കാതെ മരിച്ചാല്‍ മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം പെണ്‍മക്കള്‍ക്കിടയില്‍ തുല്യമായി വീതിക്കും. ഒരു ഭാഗം അയാളുടെ സഹോദരന് ലഭിക്കും. 

ഇസ്‌ലാമിക നിയമ പ്രകാരം പിതാവ് മരണപ്പെട്ടാല്‍ പെണ്‍മക്കളുടെ സംരക്ഷണം പിതാവിന്‍റെ സഹോദരനാണ്. അതിനാലാണ് സ്വത്തിന്‍റെ ഒരു ഭാഗം പിതാവിന്‍റെ സഹോദരന് നല്‍കണമെന്ന് വിധിക്കുന്നത്. എന്നാല്‍ തന്‍റെ സ്വത്തിന്‍റെ ഭാഗം സഹോദരന് പോകാതിരിക്കാനും മുഴുവൻ സ്വത്തും തന്‍റെ പെണ്‍മക്കള്‍ക്ക് ലഭിക്കാനുമായാണ് അഭിഭാഷകനായ ഷുക്കൂര്‍ ഇസ്‌ലാമിക നിയമം വിട്ട് സെപ്ഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വീണ്ടും വിവാഹതിനായത്. 

Last Updated : May 22, 2023, 7:20 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.