ISRO Scientists Visited Tirupati Temple : ആദിത്യ- എൽ1 വിക്ഷേപണം : തിരുപ്പതി ദർശനം നടത്തി ഐഎസ്‌ആർഒ ശാസ്‌ത്രജ്ഞർ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 1, 2023, 7:39 PM IST

തിരുപ്പതി : ചന്ദ്രയാൻ-3 ന്‍റെ വിജയത്തിന് പിന്നാലെ സൗര ദൗത്യത്തിനൊരുങ്ങുകയാണ് ഐഎസ്‌ആർഒ (ISRO). സൂര്യനെപ്പറ്റി പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ പര്യവേഷണ പദ്ധതിയാണ് ആദിത്യ-എൽ1 (Aditya- L1). ഇത് വിക്ഷേപണത്തിന് സജ്ജമായിട്ടുണ്ട്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12.10 ന് ആദിത്യ-എൽ1 ന്‍റെ കൗണ്ട്‌ഡൗണ്‍ ആരംഭിച്ചിരുന്നു. ആദിത്യ-എൽ1 ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള പിഎസ്‌എൽവി സി 57 സെപ്‌റ്റംബർ 2 ശനിയാഴ്‌ച രാവിലെ 11.50 ന് വിക്ഷേപിക്കും. ഇതിന് മുന്നോടിയായി തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സംഘം (ISRO Scientists Visited Tirupati Temple). കൂടാതെ ശ്രീകാളഹസ്‌തീശ്വര ക്ഷേത്രത്തിലും സംഘം പൂജ നടത്തി. ആദിത്യ-എൽ1 ഉപഗ്രഹത്തിന്‍റെ മാതൃകയുമായാണ് സംഘം തിരുമല ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രം ഭാരവാഹികൾ ശാസ്ത്രജ്ഞർക്ക് ഊഷ്‌മളമായ സ്വീകരണമാണ് നൽകിയത്. ശേഷം ആദിത്യ-എൽ1ന്‍റെ മാതൃക വച്ച് പൂജ നടത്തി. ആദിത്യ എൽ1 ഉപഗ്രഹ വിക്ഷേപണത്തിന്‍റെ വിജയത്തിനായാണ് ക്ഷേത്രത്തിൽ എത്തിയതെന്ന് ശാസ്‌ത്രജ്ഞർ അറിയിച്ചു. നേരത്തെ ചന്ദ്രയാന്‍-3 ന്‍റെ മിനിയേച്ചറുമായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ഉള്‍പ്പടെയുള്ള ശാസ്‌ത്രജ്ഞർ തിരുപ്പതിയില്‍ ദർശനം നടത്തിയിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.