ത്രിവർണത്തിൽ പാറിപ്പറന്ന് ; വിപണി കീഴടക്കി ദേശീയ പതാകകൾ, ഇത്തവണ പ്ലാസ്റ്റിക്കില്ല, എല്ലാം പരിസ്ഥിതി സൗഹൃദം

🎬 Watch Now: Feature Video

thumbnail

തിരുവനന്തപുരം : സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള അവസാനഘട്ട തയാറെടുപ്പിലാണ് രാജ്യം. ഇതിന് മുന്നോടിയായി കോട്ടൺ, പോളിസ്റ്റർ എന്നിവ കൊണ്ട് പല വലിപ്പത്തിലുള്ള ദേശീയ പതാകകൾ വിപണിയിൽ സുലഭമായി എത്തി തുടങ്ങിയിട്ടുണ്ട്. 10 രൂപ മുതലാണ് വില ആരംഭിക്കുക. വലിപ്പം കൂടുന്നതനുസരിച്ച് 100 രൂപ വരെയുള്ളവയും ലഭ്യമാണ്. ഖാദി, സിൽക്ക് എന്നിവ കൊണ്ട് നിർമിച്ച ദേശീയ പതാകകൾക്ക് 15 രൂപ മുതൽ വില തുടങ്ങും. പേപ്പർ കൊണ്ടുള്ള ചെറിയ പതാകകളും ലഭ്യമാണ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് പൊലിമയേകാൻ പതാകകൾക്ക് പുറമെ തോരണങ്ങളും ബാഡ്‌ജുകളും എത്തിയിട്ടുണ്ട്. ഇവയ്‌ക്കും 10 രൂപ മുതലാണ് വില ആരംഭിക്കുന്നത്. പ്ലാസ്റ്റിക്ക് ഒഴിവാക്കി പൂർണമായും പ്രകൃതി സൗഹൃദ വസ്‌തുക്കൾ കൊണ്ടുള്ള ഉത്പന്നങ്ങളാണ് ഇത്തവണ വിപണിയിൽ എത്തിയിരിക്കുന്നതെന്നതും പ്രത്യേകതയാണ്. കൈകൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടതെന്നും ദീര്‍ഘ ചതുരാകൃതിയിൽ 3:2 അനുപാതത്തിൽ നീളവും ഉയരവും ഉണ്ടായിരിക്കണമെന്നും ഫ്ലാഗ് കോഡിൽ പറയുന്നു. ഫ്ലാഗ് കോഡ് കർശനമായി പാലിക്കണമെന്ന് സംസ്ഥാന പൊതുഭരണ വകുപ്പ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.