Illegal meat selling Vandiperiyar അനധികൃത മത്സ്യ മാംസ വില്‍പന; വണ്ടിപ്പെരിയാറില്‍ ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി - ഓംബുഡ്‌സ്‌മാന്‍റെ
🎬 Watch Now: Feature Video
Published : Aug 24, 2023, 4:27 PM IST
ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ (vandiperiyar gramapanchayath) മുഴുവൻ അനധികൃത മത്സ്യ മാംസ വ്യാപാര സ്ഥാനപനങ്ങളും അടച്ചുപൂട്ടി. പഞ്ചായത്ത് ഓംബുഡ്‌സ്‌മാന്‍റെ (ombudsman) ഉത്തരവിനെ തുടർന്നാണ് മുഴുവൻ സ്ഥാപങ്ങളും അടച്ചുപൂട്ടിയത്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിയെ തുടർന്നാണ് നടപടി. വണ്ടിപ്പെരിയാർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ലൈസൻസ് ഇല്ലാത്ത മുഴുവൻ അനധികൃത മത്സ്യ മാംസവ്യാപാര സ്ഥാപനങ്ങളും അടച്ച് പൂട്ടാനാണ് പഞ്ചായത്ത് ഓംബുഡ്‌സ്‌മാൻ ഉത്തരവിറക്കിയിരിക്കുന്നത്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിന്‍മേലാണ് ഓംബുഡ്‌സ്‌മാന്‍റെ ഉത്തരവ്. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി സ്വദേശിനി ഷീജ നിഷാദ് വണ്ടിപ്പെരിയാറിലെ ഒരു മത്സ്യ, മാംസവ്യാപാര സ്ഥാപനത്തിൽ നിന്നും മാംസം വാങ്ങി ഭക്ഷിച്ചതിനെ തുടന്ന് ഇവർക്ക് ദേഹാസ്വസ്ത്യമുണ്ടാവുകയും നാക്കും ചുണ്ടും പൊട്ടുകയും ചെയ്‌തിരുന്നു. ഇതേതുടർന്ന് യുവതി വണ്ടിപ്പെരിയാർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മത്സ്യ മാംസ സ്ഥാപനങ്ങൾക്ക് ലൈസൻസ് ഉണ്ടോ എന്ന് വിവരാവകാശ പ്രകാരം അന്വേഷിക്കുകയും ഇതനുസരിച്ച് പഞ്ചായത്തിലെ 20ഓളം മത്സ്യ മാംസ വ്യാപാരസ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഷീജ നിഷാദ് പഞ്ചായത്ത് ഓംബുഡ്‌സ്‌മാന് പരാതി അയച്ചിരുന്നു. ഇതോടെ അനധികൃതമായി പ്രവർത്തിക്കുന്ന മത്സ്യ മാംസവ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്ന് പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകിയിരുന്നു. ഇതേതുടർന്നാണ് വണ്ടിപെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് ശ്യാമപ്രസാദിന്‍റെ നേതൃത്വത്തിൽ അനധികൃത മത്സ്യ മാംസ വ്യാപാര സ്ഥാപനങ്ങളിൽ നോട്ടിസ് പതിച്ചത്. വണ്ടിപ്പെരിയാർ പഞ്ചായത്തിൽ മത്സ്യ മാംസ വ്യാപാരസ്ഥാപനങ്ങളുടെ അടച്ചുപൂട്ടൽ ഉത്തരവ് നടപ്പിലാക്കിയതിന്‍റെ വിശദമായ റിപ്പോർട്ട് ഈ മാസം 25ന് മുൻപ് സമർപ്പിക്കണമെന്ന ഓംബുഡ്‌സ്‌മാൻ ജസ്റ്റീസ് പി എസ് ഗോപിനാഥന്‍റെ നിർദേശപ്രകാരമാണ് വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 20ഓളം മത്സ്യ മാംസ വ്യാപാരസ്ഥാപനങ്ങളിൽ അടച്ചു പൂട്ടാനുള്ള നോട്ടിസ് പതിച്ചത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് ശ്യാമപ്രസാദ്, അസി. സെക്രട്ടറി, വെറ്ററിനറി ഡോക്‌ടർ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാപാരസ്ഥാപനങ്ങളിൽ നോട്ടിസ് പതിച്ചത്.