Idukki Blindman Vanaraj Need Help : അതിജീവനം അകക്കണ്ണിന്‍റെ കാഴ്‌ചയിൽ, വനരാജിനും മീനാക്ഷിക്കും ബാധ്യതകളൊഴിഞ്ഞ് അടച്ചുറപ്പുള്ളൊരു വീടുവേണം - Blindman Vanaraj
🎬 Watch Now: Feature Video
Published : Oct 6, 2023, 3:07 PM IST
ഇടുക്കി : വിണ്ടുകീറിയ ഭിത്തികള്‍, അടച്ചുറപ്പുള്ള വാതില്‍ ഇല്ല, എപ്പോള്‍ വേണമെങ്കിലും നിലംപൊത്താം, നല്ലൊരു ശുചിമുറിയില്ല, പക്ഷേ ഇവർക്കിതൊരു വീടാണ്. കാരണം മറ്റൊരു മാർഗവും ഇല്ലാത്തവർ എന്ത് ചെയ്യും. ഇത് ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പാമ്പാടുംപാറ സ്വദേശി വനരാജും (Vanaraj) സഹോദരിയും. മീനാക്ഷി ഹൃദ്രോഗിയാണ്. വനരാജിന്‍റെ ജീവിതം അകക്കണ്ണിന്‍റെ കാഴ്‌ചയിലും. അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഇവര്‍ക്ക് വീട് അനുവദിച്ചെങ്കിലും സ്വന്തമായുള്ള മൂന്ന് സെന്‍റ് ഭൂമിയുടെ രേഖകള്‍ ഹാജരാക്കാനാവാത്തതിനാല്‍ അത് നഷ്‌ടമായി. ഭൂമിയുടെ രേഖകള്‍, ചികിത്സ സഹായം നല്‍കിയ വ്യക്തികളുടെ കൈവശമാണ്. ഒരു ലക്ഷം രൂപ വേണം അത് തിരികെ എടുക്കാന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൂലിവേലയ്‌ക്കിടെ അപകടം സംഭവിച്ചാണ് വനരാജിന്‍റെ കാഴ്‌ച ശക്തി നഷ്‌ടമാകുന്നത്. പിന്നീട് സഹോദരി ആയിരുന്നു ഏക ആശ്രയം. മീനാക്ഷിക്ക് ഹൃദയത്തിന് അസുഖം സ്ഥിരീകരിച്ചതോടെ അതും ഇല്ലാതായി. പാമ്പാടുംപാറയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കൊടുക്കും. ജീവന്‍ നിലനിര്‍ത്തുന്നത് അങ്ങനെയാണ്. ഭൂമിയുടെ ബാധ്യത ആരെങ്കിലും ഏറ്റെടുത്താല്‍, സര്‍ക്കാര്‍ സഹായത്തോടെ ഒരു വീടെങ്കിലും നിര്‍മ്മിയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണിവര്‍.