ഹോട്ടല്‍ ജീവനക്കാര്‍ക്ക് ക്രൂര മര്‍ദനം ; ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
🎬 Watch Now: Feature Video
ജയ്‌പൂര്‍ : രാജസ്ഥാനിലെ അജ്‌മീറില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍. അജ്‌മീർ ഡവലപ്‌മെന്‍റ് അതോറിറ്റി കമ്മിഷണർ ഗിരിധർ, ഗംഗാപൂർ സിറ്റി പൊലീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫിസർ സുശീൽ കുമാർ ബിഷ്‌ണോയ്, കോണ്‍സ്റ്റബിള്‍മാരായ മുകേഷ് കുമാര്‍, പട്വാരി നരേന്ദ്ര സിങ് ദഹിയ, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ (എല്‍ഡിസി) ഹനുമാന്‍ പ്രസാദ് ചൗധരി എന്നിവരാണ് സസ്‌പെന്‍ഷനിലായത്. ജയ്‌പൂര്‍ ഹൈവേയിലെ ഹോട്ടലില്‍ ഇക്കഴിഞ്ഞ 11നാണ് കേസിനാസ്‌പദമായ സംഭവം.
സ്റ്റേഷനില്‍ പുതുതായി നിയമനം ലഭിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍റെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുന്ന പൊലീസ് സംഘം ഹോട്ടലിലെത്തുകയായിരുന്നു. ഹോട്ടലില്‍ ഏറെ നേരം ചെലവഴിച്ചതിന് ശേഷം തിരികെ മടങ്ങാനൊരുങ്ങുമ്പോള്‍ കൂട്ടത്തിലൊരാള്‍ ബാത്ത് റൂമിലേക്ക് പോകാന്‍ ശ്രമിച്ചു. എന്നാല്‍ ബാത്ത് റൂമിനകത്ത് ഹോട്ടല്‍ ജീവനക്കാരിലൊരാള്‍ ഉണ്ടായിരുന്നു. സമീപമുള്ള മറ്റൊരു ജീവനക്കാരനോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ ബഹളം വയ്‌ക്കുകയും തുടര്‍ന്ന് അത് സംഘര്‍ഷത്തിലെത്തുകയുമായിരുന്നു. ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ ജീവനക്കാരെ ആക്രമിച്ചതോടെ തൊഴിലാളികളും തിരിച്ചടിച്ചു.
സംഭവത്തിന് പിന്നാലെ ഹോട്ടല്‍ ഉടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. ഹോട്ടലിലുണ്ടായ വാക്കേറ്റത്തിന്‍റെയും മര്‍ദനത്തിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കൂട്ടത്തല്ലിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് : ഹോട്ടലിലെത്തിയ യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും പരസ്‌പരം തല്ലുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജീവനക്കാരെ ഇടിക്കുന്നതിന്‍റെയും വാതില്‍ ചിവിട്ടി തുറക്കുന്നതിന്‍റെയും കല്ലെറിയുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.