Video | ആയുസിന്‍റെ ബലം, അത്രമാത്രം...!; റോഡിലേക്ക് മറിഞ്ഞുവീണ് കൂറ്റന്‍ ഇരുമ്പ് തൂണ്‍, ദുരന്തം വഴിമാറിയത് സെക്കന്‍ഡ് വ്യത്യാസത്തില്‍ - ഇരുമ്പ് തൂണ്‍ റോഡിലേക്ക് മറിഞ്ഞു വീണു
🎬 Watch Now: Feature Video
ഹുബ്ലി (കര്‍ണാടക): അത്യാവശ്യം തിരക്കുള്ള റോഡ്. വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നു. റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ. പെട്ടെന്ന് റോഡിന് നടുവില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഇരുമ്പ് തൂണ്‍ റോഡിലേക്ക് മറിഞ്ഞു വീണു. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് വന്‍ ദുരന്തം ഒഴിവായത്.
ഇന്നലെ കര്‍ണാടകയിലെ ഹുബ്ലിയില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഹെവി വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയുന്നതിനായി പാലത്തിന് സമീപം സ്ഥാപിച്ച ഇരുമ്പ് തൂണാണ് തകര്‍ന്ന് വീണത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം റെയില്‍വേ ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
ബസ്, കാര്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവ കടന്നു പോയതിന് പിന്നാലെയാണ് തൂണ്‍ മറിഞ്ഞുവീണത്. ബസിനോ കാറിനോ മുകളിലേക്ക് തൂണ്‍ പതിച്ചിരുന്നെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു എന്നും ആളുകള്‍ പറഞ്ഞു. ഹുബ്ലി-ഗഡക് ദേശീയപാത 63ലേക്ക് കടക്കുന്ന തിരക്കേറിയ ഭാഗത്തായാണ് അപകടം നടന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പും ഇത്തരം അപകടം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.