നടുറോഡിൽ വിശ്രമം, ഞെട്ടി ബൈക്ക് യാത്രക്കാർ; പാലായിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി - PYTHON RESCUED FROM PALA
🎬 Watch Now: Feature Video

കോട്ടയം: പാലായിൽ നിന്നും ഇരുപത് കിലോയോളം തൂക്കം വരുന്ന കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ഞൊണ്ടിമാക്കൽ ചുണ്ടച്ചേരി റോഡിൽ മരിയ സദനത്തിന് സമീപത്ത് വെള്ളിയാഴ്‌ച(ഒക്‌ടോബര്‍ 7) രാത്രിയിലാണ് പാമ്പിനെ പിടികൂടിയത്. റോഡിന് കുറുകെ കിടക്കുകയായിരുന്ന പാമ്പിനെ ഇതുവഴിവന്ന ബൈക്ക് യാത്രികരാണ് കണ്ടത്. പിന്നാലെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്‌നേക്ക് മാസ്റ്റർ നിധിൻ വടക്കന്‍റെ നേതൃത്വത്തിലുള്ള സംഘം പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറുകയായിരുന്നു.
Last Updated : Feb 3, 2023, 8:29 PM IST