ഓടിക്കൊണ്ടിരുന്ന ലോറിയിലെ വൈക്കോലിന് തീപിടിച്ചു; ആളപായമില്ല, നാട്ടുകാർ ഇടപെട്ട് തീയണച്ചു - fire accident

🎬 Watch Now: Feature Video

thumbnail

By

Published : Apr 20, 2023, 4:03 PM IST

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് ഓടിക്കൊണ്ടിരുന്ന ലോറിയിലെ വൈക്കോലിന് തീപിടിച്ചു. വ്യാഴാഴ്‌ച രാവിലെ എട്ടര മണിയോടെയാണ് സംഭവം. പാലക്കാട് നിന്നും തൊട്ടിൽപ്പാലത്തേക്ക് കൊണ്ടുവന്ന ലോറിയിലെ വൈക്കോലിലാണ് തീ പടർന്നത്. താഴ്‌ന്നു കിടന്ന വൈദ്യുതി ലൈനിൽ ഉരസിയാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. 

നാട്ടുകാർ ഇടപെട്ട് രണ്ട് മണിക്കൂർ സമയമെടുത്താണ് തീ അണച്ചത്. ഇതിനിടെ രണ്ടുപേർക്ക് പൊള്ളലേറ്റു. ആർക്കും സാരമായ പരിക്കില്ല. അതേസമയം ലോറിയിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. 

also read: ഓടികൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്ര ചെയ്‌തിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

അതേസമയം ഇന്നലെ തിരുവനന്തപുരം നാഗർകോവിലിന് സമീപം ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചിരുന്നു. ബൈക്കിൽ നിന്ന് പുക ഉയരുന്നത് കണ്ട് ബൈക്ക് യാത്രികര്‍ വണ്ടി നിർത്തി ഇറങ്ങി ഓടിയതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. വാഹനത്തിലുണ്ടായ സെർക്യൂട്ടിനെ തുടർന്നാണ് അപകടം സംഭവിച്ചത്. അഗ്‌നി ശമനസേനയെത്തിയാണ് തീ അണച്ചത്. 

പയ്യോളി ദേശീയ പാതയിലും ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച സംഭവം ഉണ്ടായിരുന്നു. വേനൽ ചൂട് കൂടുന്ന കാരണത്താൽ സംസ്ഥാനത്ത് പലയിടങ്ങളിലായി അഗ്‌നിബാധ മൂലമുണ്ടാകുന്ന അപകടങ്ങളുടെ എണ്ണത്തിലും വർധനവുണ്ടാക്കുന്നുണ്ട്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.