Cyclone Biparjoy | ബിപോർജോയ് നാളെ ഗുജറാത്ത് തീരം തൊടും, മുംബൈ തീരത്ത് കടല്‍ക്ഷോഭം - ചുഴലിക്കാറ്റ്
🎬 Watch Now: Feature Video
മുംബൈ / മഹാരാഷ്‌ട്ര : തീരത്തോട് അടുക്കും തോറും ശക്തിപ്രാപിക്കുന്ന ബിപോർജോയ് ചുഴലിക്കാറ്റിനെ നേരിടാരൊങ്ങി ഗുജറാത്തും മഹാരാഷ്ട്രയും. ബിപോർജോയ് നാളെ ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ തീരം തൊടുമെന്നാണ് റിപ്പോർട്ടുകൾ. ഈ മേഖലകളില്‍ ഇപ്പോൾ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. തീരത്തോട് അടുക്കുമ്പോൾ ചുഴലിക്കാറ്റിന് 150 കീലോമീറ്റർ വേഗം കൈവരുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.
സുരക്ഷയുടെ ഭാഗമായി ഗുജറാത്ത്, മഹാരാഷ്ട്ര തീര മേഖലയിലെ 67 ട്രെയിനുകൾ ഇതുവരെ റദ്ദാക്കിയിട്ടുണ്ട്. ബീച്ചുകളില്‍ ശക്തമായ ജാഗ്രത നിർദേശവും ആളുകൾക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തി. മുംബൈ അടക്കമുള്ള തുറമുഖങ്ങളിലും ജാഗ്രത നിർദേശമുണ്ട്. കണ്‌ല, മുന്ദ്ര, ജക്കാവു തുറമുഖങ്ങൾ അടച്ചു. ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ നിന്ന് 10 കിലോമീറ്റർ വരെയുള്ളവരെ മാറ്റിപ്പാർപ്പിക്കാനാണ് നിർദേശം.
37,000 പേരെയാണ് ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്. എൻഡിആർഎഫിനൊപ്പം സൈന്യവും രക്ഷ പ്രവർത്തനത്തിനുണ്ട്. ഗുജറാത്തിലെ ദേവ്‌ഭൂമി, ദ്വാരക, രാജ്കോട്ട്, ജാംനഗർ, ജാംനഗർ, ജുവഗഡ്, പോർബന്ധർ, ഗിർ സോംനാഥ്, മോർബി, വാല്‍സദ് എന്നി ജില്ലകളില്‍ ശക്തമായ മുന്നൊരുക്കങ്ങളാണ് ജില്ല ഭരണ കൂടങ്ങൾ നടത്തുന്നത്. ജൂൺ 16 വരെ ഗുജറാത്ത്, മഹാരാഷ്ട്ര തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.