Goa Made Liquor Seized From College Excursion Bus കോളജില്‍ നിന്നും വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ ഗോവൻ മദ്യം : പ്രിൻസിപ്പലടക്കം 4 പേർ പിടിയിൽ - Goa Made Liquor Seized
🎬 Watch Now: Feature Video
Published : Sep 22, 2023, 10:51 PM IST
എറണാകുളം : ഗോവൻ മദ്യം കടത്തിയ (Goa Made Liquor Seized) കൊല്ലത്തെ ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്‌റ്റിറ്റ്യൂട്ട് പ്രിൻസിപ്പലടക്കം (Teachers Training Institute Principal) നാലു പേർ കൊച്ചിയില്‍ എക്‌സൈസിന്‍റെ പിടിയിൽ. കോളജില്‍ നിന്നും വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിലാണ് ഇവര്‍ മദ്യം കടത്തിയത്. കൊട്ടിയം സിഎഫ് ടിടിഐ പ്രിൻസിപ്പാൾ അജിത്ത് ജോയ് (51), ബസ് ഡ്രൈവർ കൊല്ലം പെരുനാട് സ്വദേശി ഷിജു (45), ബസ് ക്ലീനർ കൊല്ലം തൃക്കോവിൽവട്ടം സ്വദേശി അനന്തു (23), ടൂർ ഓപ്പറേറ്റർ ആയ കൊട്ടാരക്കര താലൂക്കിൽ പൂയപ്പിള്ളി സ്വദേശി നിധിൻ (28) എന്നിവരെയാണ് എക്‌സൈസ് സംഘം മദ്യകുപ്പികളുമായി പിടികൂടിയത്. ഇവരിൽ നിന്ന് 50 കുപ്പി ഗോവന്‍ മദ്യമാണ് പിടിച്ചെടുത്തത്. ഗോവയില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൻ കൊച്ചിയിൽ വച്ച് തടയുകയായിരുന്നു. KL-02-BB-300 എന്ന് രജിസ്റ്റർ നമ്പറിലുള്ള താജ്‌മഹൽ ടുറിസ്റ്റ് ബസിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ബസിന്‍റെ ലഗേജ് അറയിലെ ഇവരുടെ ബാഗുകളില്‍ നിന്നാണ് മദ്യം പിടികൂടിയത്. 50 കുപ്പികളിലായി 32 ലിറ്റര്‍ ഗോവന്‍ മദ്യമാണ് ഉണ്ടായിരുന്നത്. അബ്‌കാരി ആക്‌ട് 58 പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പിടിച്ചെടുത്ത് സീല്‍ ചെയ്‌ത മദ്യക്കുപ്പികള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് അറിയിച്ചു. എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ എം. സജീവ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ടിടിസി വിദ്യാര്‍ഥികളായ 33 പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളും പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ മൂന്ന് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.