Four Were Arrested In The Case Of Assault: ക്രിക്കറ്റ് സ്റ്റമ്പും പട്ടിക വടികളുമായി ആക്രമണം; 4 പേര്‍ അറസ്റ്റില്‍
🎬 Watch Now: Feature Video
തൃശൂര്‍ : യുവാവിനെ ക്രൂരമായി ആക്രമിക്കുകയും സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രെെവറെയും ആക്രമിച്ച് മൊബെെല്‍ കവരുകയും ചെയ്‌ത സംഭവത്തില്‍ നാലം പേരെ വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു (Four were arrested in the case of assault). തൃശൂര്‍ പെരിങ്ങാവില്‍ ബാറിന് മുന്നില്‍ യുവാവിനെ ക്രൂരമായി ആക്രമിക്കുകയും സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രെെവറെ ആക്രമിച്ച് മൊബെെല്‍ കവരുകയും ചെയ്‌ത സംഭവത്തില്‍ നാല് പേരെ വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. തൃശൂർ വെളിയന്നൂർ സ്വദേശി വിവേക്, കുരിയച്ചിറ സ്വദേശികളായ, രോഹിത്, ഷിജോ, വരടിയം സ്വദേശി രതീഷ്, എന്നിവരെയാണ് വിയ്യൂർ പൊലീസ് അവണൂർ വരടിയത്ത് നിന്നും പിടികൂടിയത്. പിടിയിലായവരില്‍ മൂന്ന് പേരും കൊലപാതം മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ പെരിങ്ങാവിലുള്ള ബാറിന് പുറത്തുവച്ച് ആയിരുന്നു സംഭവം. വാക്ക് തര്‍ക്കമാണ് ആക്രമണത്തിന് കാരണം. നാലുപേർ അടങ്ങുന്ന പ്രതികളുടെ സംഘം ക്രിക്കറ്റ് സ്റ്റമ്പും, പട്ടിക വടികളുമായി പെരിങ്ങാവ് സ്വദേശിയായ വിവേക് എന്നയാളുടെ തല തല്ലിപ്പൊളിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്‌തു. വിവേകിന്‍റെ കൂടെയുള്ളവരെ വടികൊണ്ട് അടിച്ചു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. അതിനിടെ അവിടെയെത്തിയ ഓട്ടോറിക്ഷക്കാരനെയും പ്രതികള്‍ ആക്രമിച്ചു. അയാളുടെ മൊബെെല്‍ ഫോൺ കവർച്ച ചെയ്യുകയും ചെയ്‌തു. കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായ വിവേക്, രോഹിത്, രതീഷ് എന്നിവരുടെ പേരിൽ കൊലപാതകം കവർച്ച തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. ഒന്നാം പ്രതി രോഹിത് ഒരു വർഷത്തെ കാപ്പ കരുതൽ തടങ്കലിനു ശേഷം ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പുറത്തിറങ്ങിയത്. വിയ്യൂര്‍ എസ്എച്ച്ഒ കെസി ബെെജുവും സംഘവുമാണ് പ്രതികളെ പിടികൂടിയത്. എസ്ഐ ജിനികുമാർ, എഎസ്ഐ പ്രദീപ്‌കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീജിത്ത് ശ്രീധർ, അനിൽകുമാർ പി സി, ടോമി വൈ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.