Fire Broke Out At Tire Shop: പത്തനംതിട്ടയിലെ ടയർ കടയിൽ വൻ അഗ്നിബാധ; 40 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടമുണ്ടായതായി പ്രാഥമിക നിഗമനം
🎬 Watch Now: Feature Video
Published : Oct 20, 2023, 4:57 PM IST
പത്തനംതിട്ട: നഗരത്തിലെ കുമ്പഴയില്‍ ടയര്‍ റീട്രേഡിങ് സ്ഥാപനത്തില്‍ വന്‍ അഗ്നിബാധ. ഇന്ന് പുലര്‍ച്ചെ ഏഴു മണിയോടെയാണ് കുമ്പഴയിൽ പ്രവർത്തിക്കുന്ന ടയര്‍ റീട്രേഡിങ് സ്ഥാപനത്തില്‍ തീ പടരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത് (Fire Broke Out At Tire Shop). ടയറുകൾ കത്തി പുക ഉയർന്നതോടെ പ്രദേശമാകെ രൂക്ഷഗന്ധവും പടർന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിന്നും അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതിനിടെ സ്ഥാപനത്തോട് ചേർന്നുള്ള ടയര്‍ ഗോഡൗണിലേക്കും തീ പടര്‍ന്നു. മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചതിനാല്‍ തീ സമീപ കടകളിലേക്ക് പടരുന്നത് ഒഴിവായി. തീപിടിത്തം ഉണ്ടായ കടയോട് ചേർന്ന് ഫര്‍ണിച്ചര്‍ ഗോഡൗൺ ആണ് പ്രവർത്തിച്ചിരുന്നത്. ഇവിടേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. അഗ്നിരക്ഷസേന കടയുടെ ഷട്ടര്‍ തുറന്ന് അകത്ത് കയറിയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. നാല്‍പ്പത് ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. തീപിടിത്തതിനുള്ള കാരണം വ്യക്തമായിട്ടില്ല. അതേസമയം അഗ്നിബാധയെ തുടർന്ന് ഓഗസ്‌റ്റ് 25ന് മറയൂർ ശർക്കര നിർമാണശാലയും കരിമ്പിൻ തോട്ടവും (Sugarcane field) കത്തി നശിച്ചിരുന്നു. അഗ്നിബാധയിൽ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്‌ടമാണുണ്ടായത്.