'ദത്തെടുക്കാനായില്ല, കുഞ്ഞിനെ വാങ്ങിയത് വളർത്താൻ'; വിൽപ്പന മുൻ നിശ്ചയിച്ച പ്രകാരമെന്ന് കുഞ്ഞിനെ വാങ്ങിയ യുവതി

🎬 Watch Now: Feature Video

thumbnail

By

Published : Apr 21, 2023, 7:33 PM IST

Updated : Apr 21, 2023, 10:28 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി കുട്ടിയെ വാങ്ങിയ യുവതി. നേരത്തെ നിശ്ചയിച്ച പ്രകാരമായിരുന്നു വിൽപനയെന്നും സൃഹത്തിന്‍റെ പക്കല്‍ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്നുമാണ് ഇവർ വ്യക്‌തമാക്കിയിരിക്കുന്നത്.

ഏപ്രില്‍ ഏഴ് വെള്ളിയാഴ്‌ചയായിരുന്നു കുഞ്ഞ് തൈക്കാട് ആശുപത്രിയില്‍ ജനിച്ചത്. തുടര്‍ന്ന് ഏപ്രില്‍ 10 തിങ്കളാഴ്‌ചയോടെ കുഞ്ഞിനെ വാങ്ങുകയായിരുന്നു. ഏപ്രിൽ 17 തിങ്കളാഴ്‌ചയോടെയാണ് സംഭവം അറിഞ്ഞ് പൊലീസും ശിശു ക്ഷേമ സമിതി പ്രവര്‍ത്തകരും എത്തുന്നത്. തുടർന്ന് ഇവർ കുഞ്ഞിനെ തിരികെ വാങ്ങുകയായിരുന്നു.

ഏഴ് ദിവസത്തോളം കുഞ്ഞ് തന്‍റെ പക്കല്‍ ഉണ്ടായിരുന്നു. വളര്‍ത്താന്‍ വേണ്ടിയാണ് താന്‍ കുഞ്ഞിനെ വാങ്ങിയത്. കുഞ്ഞിന്‍റെ അച്ഛനാണ് പണം ആവശ്യപ്പെട്ടത്. മുഴുവന്‍ പണവും വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യ തവണ 15,000 മുതല്‍ 25,000 രൂപ വരെയും പിന്നീട് പലപ്പോഴും ഗഡുക്കളായുമാണ് തുക കൈമാറിയത്.  

കുഞ്ഞിന്‍റെ അമ്മയെ രണ്ട് വര്‍ഷത്തോളമായി പരിചയമുണ്ട്. ഇവർ തന്നോടുള്ള സ്‌നേഹ ബന്ധത്തിന്‍റെ പുറത്താണ് കുഞ്ഞിനെ കൈമാറിയതെന്നും എന്നാല്‍ ഇവരുടെ ഭര്‍ത്താവ് പണത്തിന് വേണ്ടി പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി വ്യക്‌തമാക്കി. 

അതേസമയം കുഞ്ഞിനെ കൂടെ കൂട്ടണമെന്നും ദത്തെടുക്കാനാണ് ആഗ്രഹമെന്നും യുവതി പറഞ്ഞു. ഇത് തെറ്റാണെന്ന് അറിയാതെയാണ് പണം നൽകിയതെന്നും കുഞ്ഞിനെ കൈവശം വയ്ക്കാന്‍ നിയമ നടപടികള്‍ സ്വീകരിച്ച് മുന്‍പോട്ട് പോകാനാണ് ആഗ്രഹമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.  

ALSO READ: തിരുവനന്തപുരത്ത് നവജാത ശിശുവിനെ മൂന്ന് ലക്ഷം രൂപയ്‌ക്ക് വിൽപ്പന നടത്തി

Last Updated : Apr 21, 2023, 10:28 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.