മുടക്കിയത് 20 കോടി; ഉദ്‌ഘാടനം ചെയ്‌ത് ഒരു മാസത്തിന് ശേഷം ഈരാറ്റുപേട്ട-വാഗമൺ റോഡ് തകർന്നു

By

Published : Jul 8, 2023, 8:32 PM IST

thumbnail

കോട്ടയം: ഉദ്‌ഘാടനം ചെയ്‌ത് ഒരു മാസത്തിന് ശേഷം ഈരാറ്റുപേട്ട-വാഗമൺ റോഡ് തകർന്നു. കനത്ത മഴയെ തുടര്‍ന്ന് റോഡിന്‍റെ പല ഭാഗങ്ങളിലായി കുഴികള്‍ രൂപപ്പെട്ടതാണ് റോഡ് തകരാന്‍ കാരണമായത്. ടൂറിസം കേന്ദ്രമായ വാഗമണ്ണിലേക്കുള്ള റോഡാണ് ഒറ്റ മഴയിൽ തകർന്നത്.

ഒരു മാസം മുൻപ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആയിരുന്നു റോഡ് ഉദ്‌ഘാടനം ചെയ്‌തത്. ഊരാളുങ്കൽ സൊസൈറ്റിക്ക് ആയിരുന്നു ഇതിന്‍റെ നിര്‍മാണ ചുമതല. റോഡ് നിര്‍മാണത്തിനായി ആദ്യ കരാര്‍ ഏറ്റെടുത്തവര്‍ പിന്മാറിയതോടെയാണ് കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയത്. 

20 കോടി രൂപയിലധികമാണ് റോഡിന്‍റെ നിര്‍മാണ ചെലവ്. ആധുനിക നിലവാരത്തിലാണെന്ന് പറഞ്ഞായിരുന്നു റോഡിന്‍റെ നിര്‍മാണം. കോട്ടയം വേലത്ത്‌ശേരി ഭാഗത്തെ റോഡാണ് തകര്‍ന്നത്. റോഡ് തകര്‍ന്നതോടു കൂടി ഉള്ളിലെ ഉറവ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുകയാണ്.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഈ റോഡ് നിർമാണത്തിൽ നടന്നിരിക്കുന്ന അഴിമതിയെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും തകർന്ന റോഡ് ഉടൻ പുനരുദ്ധരിക്കണമെന്നും സജി ആവശ്യപ്പെട്ടു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.