മൂന്നാർ മാട്ടുപ്പെട്ടിയിൽ കാട്ടാന അവശനിലയിൽ; വനം വകുപ്പിനെ അറിയിച്ചതായി നാട്ടുകാർ - കാട്ടാന അവശനിലയിൽ
🎬 Watch Now: Feature Video
ഇടുക്കി : മൂന്നാർ മാട്ടുപ്പെട്ടിയിൽ കാട്ടാനയെ അവശനിലയിൽ കണ്ടെത്തി. മാട്ടുപ്പെട്ടി ബോട്ടിംഗ് സെന്‍ററിന് സമീപം ജലാശയത്തോട് ചേർന്നാണ് ഇന്ന് രാവിലെ പിടിയാനയെ അവശനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്‌ചയോളമായി ഡാം പരിസരത്ത് അവശനിലയിൽ ചുറ്റിതിരിഞ്ഞ് നടക്കുകയായിരുന്നു പിടിയാന. വിവരം വനം വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഇടുക്കി നിവാസികൾക്ക് പേടി സ്വപ്‌നമായിരുന്ന അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് അടുത്തിടെയാണ് പെരിയാർ കടുവ സങ്കേതത്തിനടുത്തുള്ള വന മേഖലയിലേക്ക് മാറ്റിയത്. എന്നാൽ അരിക്കൊമ്പൻ പ്രദേശത്ത് നിന്ന് പോകുന്നതോടെ സ്വസ്ഥമായ ജീവിതം പ്രതീക്ഷിച്ച ഇടുക്കിയിലെ നിവാസികളെ വീണ്ടും ഭീതിയിലാക്കി മതികെട്ടാൻ ചോലയ്‌ക്ക് സമീപം ചക്കക്കൊമ്പൻ പ്രത്യക്ഷപ്പെട്ടിരുന്നു. മനുഷ്യർക്ക് നേരെ അതിവേഗം പാഞ്ഞടുക്കുന്ന ചക്കക്കൊമ്പനെ കൂടാതെ പലപ്പോഴായി ജനവാസ മേഖലയിൽ വേറെയും കാട്ടാനക്കൂട്ടങ്ങൾ നിലയുറപ്പിക്കാറുണ്ട്.
also read : VIDEO| ചക്കയും മാങ്ങയും തേടി നെല്ലിയാമ്പതിയിൽ വിലസി ചില്ലിക്കൊമ്പൻ, ചുരം റോഡിലിറങ്ങി അമ്മയാനയും കുട്ടിയും