video: 'ക്ഷേത്രവാതിൽ വാതിൽ ഞാൻ തുറക്കാം'... ആനയുടെ മാസ് എൻട്രി! - Jambukeswarar Akhilandeshwari temple
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-17773622-thumbnail-4x3-jahj.jpg)
തിരുച്ചി: പാപ്പാൻ അവിടെ നിൽക്ക്... വാതിൽ ഞാൻ തുറക്കാം... ക്ഷേത്രവാതിൽ തുമ്പിക്കൈ കൊണ്ട് തുറന്ന് പുറത്തേക്ക് വരുന്ന ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുവാണൈക്കാവൽ ജംബുകേശ്വരർ അഖിലാണ്ടേശ്വരി ക്ഷേത്രത്തിൽ അഖില എന്ന ആനയുടെ മനോഹര ദൃശ്യങ്ങളാണ് നെറ്റിസൺ ലോകത്തിന്‍റെ മനം കീഴടക്കിയിരിക്കുന്നത്. ഫെബ്രുവരി 15നാണ് സംഭവം. തന്‍റെ തുമ്പിക്കൈ കൊണ്ട് അഖില ക്ഷേത്രത്തിന്‍റെ കൂറ്റൻ വാതിൽ തനിയെ തുറന്ന് പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. ക്ഷേത്ര ഭാരവാഹികൾ തന്നെയാണ് ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
Last Updated : Feb 17, 2023, 12:45 PM IST