ഡോക്‌ടര്‍ വന്ദനയുടെ കൊലപാതകം: ആക്രമണത്തില്‍ മാതാപിതാക്കൾക്ക് നിരവധി സംശയങ്ങളുണ്ടെന്നറിയിച്ച് കെ സുധാകരൻ - Doctor Vandana Murder K Sudhakaran visit her home

🎬 Watch Now: Feature Video

thumbnail

By

Published : May 19, 2023, 4:58 PM IST

കോട്ടയം: ഡോക്‌ടർ വന്ദനയുടെ കൊലപാതകത്തിൽ മാതാപിതാക്കൾക്ക് ചില സംശയങ്ങളുണ്ടെന്നറിയിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ. ഈ സംശയങ്ങള്‍ വന്ദനയുടെ മാതാപിതാക്കള്‍ തന്നോട് പങ്കുവച്ചതായും സുധാകരന്‍ അറിയിച്ചു. കടുത്തുരുത്തിയിലെ വന്ദനയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വന്ദനയെ 16 തവണയാണ് പ്രതി സന്ദീപ് കുത്തിയത്. ഈ സമയത്ത് അവിടെ ആരുമില്ലാതിരുന്നത് സംശയാസ്‌പദമാണ്. ഇതിനിടയിൽ സന്ദീപിനെ തടയാൻ ആരും ശ്രമിച്ചില്ലെന്നും, ഒരു കസേര കൊണ്ടുപോലും ആക്രമിയെ എതിരിടാൻ അവിടെ ആരുമില്ലാത്ത സാഹചര്യം സംശയങ്ങൾ ഉളവാക്കുന്നതാണെന്നും കെ.സുധാകരൻ പറഞ്ഞു.

ഇക്കഴിഞ്ഞ മെയ്‌ പത്തിനാണ് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന തരത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്‌ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച സംഭവമുണ്ടാകുന്നത്. അറസ്‌റ്റ് ചെയ്‌ത് വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ കൊല്ലം നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായിരുന്ന ശ്രീനിലയം കുടവട്ടൂര്‍ സന്ദീപാണ് ഡോക്‌ടര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടത്. ആശുപത്രിയിലെ ടേബിളില്‍ നിന്ന് കത്രിക കൈക്കലാക്കി ഇയാള്‍ വന്ദനയെയും പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കഴുത്തില്‍ ആഴത്തിൽ മുറിവേറ്റ ഡോക്‌ടറെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വന്ദന ദാസിന് പുറമെ പൊലീസുകാരനായ മണിലാല്‍, ഹോം ഗാര്‍ഡ് അലക്‌സ്‌ കുട്ടി എന്നിവര്‍ക്കും കുത്തേറ്റിരുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.