ഈ പാട്ടുകാരുടെ ഉദയം ഒരു വിനോദയാത്രയില്‍ നിന്ന് ; ഭിന്നശേഷിക്കാരായ പ്രതിഭകളെ ചേർത്തുനിർത്തി എലിക്കുളത്ത് ഗാനമേള ട്രൂപ്പ് - ഗാനമേള ട്രൂപ്പ്

🎬 Watch Now: Feature Video

thumbnail

By

Published : Jun 29, 2023, 7:14 PM IST

കോട്ടയം : ദിന്നശേഷിക്കാരുടെ ഗാനമേള ട്രൂപ്പ് ഒരുങ്ങുന്നു. കോട്ടയം പൊൻകുന്നം എലിക്കുളം പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടേതാണ് ട്രൂപ്പ്. പഞ്ചായത്തുതലത്തിലാണ് കൂട്ടായ്‌മ ഒരുങ്ങുന്നത്. 

പഞ്ചായത്തിലെ ഭിന്നശേഷിക്കാരിലെ പാട്ടുപാടാൻ കഴിവുള്ള ആളുകളെക്കൂട്ടിയാണ്
ഗാനമേള ട്രൂപ്പിന്‍റെ ഉദയം. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജിയുടേയും കോ-ഓർഡിനേറ്ററും പഞ്ചായത്തംഗവുമായ മാത്യൂസ് പെരുമനങ്ങാടിന്‍റെയും ആശയമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. 

ഭിന്ന ശേഷിക്കാരുടെ ഒരു വിനോദ യാത്രാവേളയിൽ യാദൃച്ഛികമായി അവരുടെ പാട്ടുകേട്ടപ്പോഴാണ് ഇത്തരമൊരു ആശയം ഉദിച്ചത്. അംഗപരിമിതർ ആയതുകൊണ്ട് വീടിന്‍റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി തീരുമെന്ന് വിചാരിച്ച കലാകാരരാണ് തങ്ങളുടെ കഴിവുകൾ മറ്റുള്ളവർക്ക് മുമ്പിൽ പ്രദർശിപ്പിക്കാൻ തയ്യാറെടുക്കുന്നത്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പോലും ബുദ്ധിമുട്ടുന്ന ഒരുപിടി പ്രതിഭകളാണ് ഈ ഗാനമേള ട്രൂപ്പിൽ ഉള്ളത്. 

ഭിന്നശേഷിക്കാർക്ക് 2022 - 23 വർഷത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗാനമേള ട്രൂപ്പിന് ആവശ്യമായ ഉപകരണങ്ങൾ സംഘടിപ്പിക്കുകയായിരുന്നു ആദ്യ പരിപാടി. മെയ് മാസത്തിന്‍റെ അവസാന ആഴ്‌ചകളിൽ ട്രൂപ്പിന്‍റെ പരിശീലന പരിപാടിക്ക് തുടക്കമായി. ദിന്നശേഷിക്കാരുടെ എലിക്കുളം പഞ്ചായത്ത് അംബാസഡർ സുനീഷ് ജോസഫ് ആണ് മുഖ്യ ഗായകൻ. 

കൂടാതെ തമിഴ് പാട്ടുകാരൻ - സുരേന്ദ്രൻ , സിൻസി സെബാസ്‌റ്റ്യൻ തുടങ്ങിയ ഗായകരാണ് ടീമിലുള്ളത്. പരിശീലനത്തിനായി പഞ്ചായത്ത് കോൺഫറൻസ് ഹാളാണ് ഒരുക്കിയത്. ജൂൺ മാസം അവസാനത്തോടെ ഗാനമേള ട്രൂപ്പ് തയ്യാറാവും. 

വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ( ഭിന്നശേഷിക്കാരല്ല) റിഥം - ഗിരി - ഗിറ്റാർ - ളാക്കാട്ടൂർ ഗോപാലകൃഷ്‌ണൻ, ബാബു, ഓർക്കസ്ട്ര ബെന്നി, തബല - ദീപു കൃഷ്‌ണ, ജോയി, എന്നിങ്ങനെയുള്ള വിദഗ്‌ധരെയാണ് ഉൾപ്പെടുത്തിയിട്ടുളളത്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പരിശീലന പരിപാടിക്ക് തുടക്കമായി. വരും നാളുകളിൽ ഭിന്നശേഷിക്കാരുടെ സ്വരമാധുര്യം കേരളം കേൾക്കും. 

ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഗാനമേള അഭിവാജ്യ ഘടകമാകുന്ന ഈ കാലഘട്ടത്തിൽ ഈ കലാകാരരുടെ കഴിവുകളും ജനശ്രദ്ധ പിടിച്ചുപറ്റും എന്ന് ഉറപ്പാണ്. ഇവരുടെ ഗാനമേള ബുക്ക് ചെയ്യുന്നതിനായി എലിക്കുളം പഞ്ചായത്തുമായി ബന്ധപ്പെടാം. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.