CPM Tree Cutting Complaint 'വരുന്നത് മുഖ്യൻ, വെട്ടി നിരത്തി പാർട്ടി': മരം മുറിച്ചതില്‍ പരാതിയുമായി നാട്ടുകാർ - trees cut for the party event
🎬 Watch Now: Feature Video
Published : Sep 20, 2023, 4:13 PM IST
കാസർകോട് : പെരിയാട്ടടുക്കത്ത് മുഖ്യമന്ത്രിയെത്തുന്ന പാര്‍ട്ടി പരിപാടിക്ക് വേദിയൊരുക്കാന്‍ വഴിയരികിലെ മരങ്ങള്‍ മുറിച്ചു മാറ്റിയെന്ന് നാട്ടുകാരുടെ പരാതി (Complaint Against Tree Cutting). യാതൊരു അനുമതിയും ഇല്ലാതെ സർക്കാർ ഭൂമിയിലെ മരങ്ങൾ സി പി എം പ്രവര്‍ത്തകര്‍ മുറിച്ചെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഈ മാസം 23 നാണു സിപിഎം പനയാൽ ലോക്കൽ കമ്മിറ്റി ഓഫിസ് (CPM Panayal Local Committee Office) ഉദ്‌ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan) എത്തുന്നത്. പെരിയാട്ടടുക്കം ടൗണിൽ ആണ് ഉദ്‌ഘാടന വേദി ഒരുക്കുന്നത്. ഇതിന്‍റെ ഭാഗമായി അനുമതിയില്ലാതെ പൊതുമരാമാത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള അഞ്ച് തണല്‍ മരങ്ങളാണ് മുറിച്ചു മാറ്റിയത്. വനം വകുപ്പിന്‍റെയോ പഞ്ചായത്തിന്‍റെയോ അനുമതി വാങ്ങിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാല്‍ വഴിയരികില്‍ വൈദ്യുതി ലൈനിനോട് ചേര്‍ന്ന് അപകടവസ്ഥയില്‍ വളര്‍ന്ന മരങ്ങളാണ് മുറിച്ചു നീക്കിയതെന്നാണ് സി പി എമ്മിന്‍റെ വിശദീകരണം. സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയെങ്കിലും ഇതുവരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പോ പഞ്ചായത്തോ തയാറായിട്ടില്ല.