Christian Priest Joins BJP In Idukki | ഇടുക്കിയിൽ ബിജെപിയുടെ പ്രാഥമിക അംഗത്വം നേടി വൈദികൻ - Father Kuriakkose Mattam joins BJP

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 2, 2023, 10:37 PM IST

ഇടുക്കി : ബിജെപിയുടെ പ്രാഥമിക അംഗത്വം നേടി ഇടുക്കി രൂപതയിലെ വൈദികൻ.(Christian Priest Got Primary Membership In BJP) കൊന്നത്തടി പഞ്ചായത്ത് മാങ്കുവ സെന്‍റ്‌ തോമസ് ദേവാലയത്തിലെ ഇടവക വൈദികൻ ഫാ. കുര്യാക്കോസ് മറ്റമാണ് ബിജെപിയിൽ ചേർന്നത്. കേരള ചരിത്രത്തിൽ ആദ്യമായാണ് ബിജെപിയുടെ അംഗത്വത്തിലേക്ക് ഒരു വൈദികൻ കടന്നുവരുന്നത്. ബിജെപി ഇടുക്കി ജില്ല പ്രസിഡന്‍റ് കെ എസ് അജി വൈദികനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ക്രൈസ്‌തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബിജെപി എന്ന് കരുതുന്നില്ലെന്ന് ഫാ.കുര്യാക്കോസ് മറ്റം പ്രതികരിച്ചു (Christian Priest Joins BJP In Idukki). മൂന്നുവർഷം മുൻപാണ് ഫാദർ കുര്യാക്കോസ് മറ്റം മങ്കുവ സെന്‍റ്‌ തോമസ് ദേവാലയത്തിലെ ഇടവക വികാരിയായി എത്തുന്നത്. വരുന്ന വർഷം ഇടവക ഭരണങ്ങളിൽ നിന്ന് വിരമിക്കുന്ന ഫാദർ കുര്യാക്കോസ് മറ്റം നാലുദിവസം മുൻപാണ് ന്യൂനപക്ഷ മോർച്ച ജില്ല ജനറൽ സെക്രട്ടറി അനിൽ ദേവസ്യ, ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പോളി എന്നിവരിൽ നിന്നും ബിജെപിയുടെ പ്രാഥമിക അംഗത്വം സ്വീകരിക്കുന്നത്. തുടർന്ന് ബിജെപി ഇടുക്കി ജില്ല പ്രസിഡന്‍റ് കെ എസ് അജി മങ്കുവയിലെത്തി വൈദികനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.