video: എടിഎം മോഷണത്തിന് ജെസിബി!!! കള്ളൻമാരുടെ പുതിയ രീതി കാണാം... - മഹാരാഷ്‌ട്രയിൽ എടിഎം ജെസിബി ഉപയോഗിച്ച് കവരാൻ ശ്രമം
🎬 Watch Now: Feature Video

സാംഗ്ലി: ജെസിബി ഉപയോഗിച്ച് എടിഎം മെഷീൻ കവരാൻ ശ്രമിച്ച് മോഷ്‌ടാക്കൾ. മഹാരാഷ്‌ട്രയിലെ സാംഗ്ലി ജില്ലയിലെ അരാഗിലാണ് സംഭവം. ജെസിബി എടിഎം സെന്‍ററിന്‍റെ ഉള്ളിലേക്ക് കയറ്റി മെഷീൻ പ്രതികൾ വലിച്ച് പുറത്തേക്ക് എടുത്തിരുന്നു. എന്നാൽ ശബ്‌ദം കേട്ട് പ്രദേശവാസികൾ എത്തിയതോടെ ഇവർ മെഷീൻ ഉപേക്ഷിച്ച് ജെസിബിയുമായി കടന്നുകളയുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Last Updated : Feb 3, 2023, 8:22 PM IST
TAGGED:
എടിഎം മെഷീൻ കവരാൻ ശ്രമം