Cardamom Theft Case ലക്ഷക്കണക്കിന് രൂപയുടെ ഏലക്കായയുമായി മുങ്ങി; മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായി അന്വേഷണം - kerala news updates
🎬 Watch Now: Feature Video
Published : Oct 21, 2023, 10:56 PM IST
ഇടുക്കി: കട്ടപ്പന മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍ ലക്ഷക്കണക്കിന് രൂപയുടെ ഏലക്കായയുമായി മുങ്ങിയതായി പരാതി. പേഴുംകണ്ടം സ്വദേശിയായ വിഷ്‌ണു സുരേഷിനെതിരെയാണ് (24) പരാതി. വര്‍ഷങ്ങളായി സ്ഥാപനത്തിലെ ജീവനക്കാരനാണ് യുവാവ്. സ്ഥാപനത്തിലെത്തുന്ന വില്‍പ്പനക്കാരില്‍ നിന്നും ഉത്‌പന്നങ്ങള്‍ വാങ്ങിക്കുകയും പണം അക്കൗണ്ടിലേക്ക് കൃത്യമായി നല്‍കുകയും ചെയ്യാറാണ് പതിവ്. വര്‍ഷങ്ങളോളം ജീവനക്കാരനായി തുടര്‍ന്ന യുവാവ് തന്നെയാണ് അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും മേല്‍നോട്ടം വഹിച്ചത്. കഴിഞ്ഞ ആഴ്‌ച നിരവധി പേരില്‍ നിന്നായി ഇയാള്‍ ഏലക്കായ മൊത്തമായി വാങ്ങി സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്നു. സ്ഥിരമായി ഉത്‌പന്നം നല്‍കുന്നവരായത് കൊണ്ട് തന്നെ ഉടനടി പണവും ഉത്‌പാദകര്‍ ആവശ്യപ്പെട്ടില്ല. ഇതിന് ശേഷം ഒക്‌ടോബര്‍ 12നാണ് യുവാവിനെ കാണാതായത്. ഇതോടെയാണ് ഉത്‌പന്നം നല്‍കിയവര്‍ സ്ഥാപനത്തിലെത്തി യുവാവിനെ അന്വേഷിച്ചത്. യുവാവിനെ കുറിച്ച് വിവരം ലഭിക്കാതായതോടെ ഉത്‌പാദകര്‍ കട്ടപ്പന പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. യുവാവ് മുംബൈയിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്ഥാപനത്തില്‍ നിന്നും കവര്‍ന്ന ഏലക്കായ പലയിടങ്ങളിലായി വില്‍പ്പന നടത്തിയെന്നാണ് വിവരം. കിലോയ്ക്ക് 1700 രൂപ വില പറഞ്ഞ് പലരില്‍ നിന്നായി ശേഖരിച്ച ഏലക്കായ 1600 രൂപയ്‌ക്കാണ് ഇയാള്‍ വില്‍പ്പന നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.