Cantilever Glass Bridge Vagamon: 'കണ്ണാടിപ്പാലത്തില്‍ തിരക്കോട് തിരക്ക്..'; ഒരാൾക്ക് ഏഴ് മിനിട്ട് വരെ - വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 26, 2023, 2:39 PM IST

ഇടുക്കി: വാഗമണ്ണിലെ കാന്‍റിലിവര്‍ മാതൃകയിലുള്ള കണ്ണാടിപ്പാലത്തിലെ (Cantilever Glass Bridge Vagamon) പ്രവേശന തിരക്ക് നിയന്ത്രിക്കാന്‍ പുത്തന്‍ പരിഷ്‌കാരവുമായി ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (Idukki District Tourism Promotion Council). സമയം രേഖപ്പെടുത്തിയ ടിക്കറ്റ് ഉപയോഗിച്ചായിരിക്കും സഞ്ചാരികള്‍ക്ക് ഇനി മുതല്‍ ഗ്ലാസ് ബ്രിഡ്‌ജിലേക്കുള്ള പ്രവേശനം. ഉദ്‌ഘാടന ശേഷം ദിനംപ്രതി തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തലാണ് ഡിടിപിസി പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്. പുതിയ പരിഷ്‌കാരത്തിലൂടെ ഒരു ദിവസം 1000 പേരെ പാലത്തില്‍ പ്രവേശിപ്പിക്കാനാണ്  ഡിടിപിസി പദ്ധതിയിടുന്നത്. ടിക്കറ്റ് വിതരണം രാവിലെ ഒന്‍പത് മണിക്കാണ് ആരംഭിക്കുന്നത്. ഒരു സഞ്ചാരിക്ക് 5 മുതല്‍ 7 മിനിട്ട് വരെയാണ് പാലത്തില്‍ ചെലവഴിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം. 15 പേര്‍ക്കായിരിക്കും ഒരു സമയം പാലത്തിലേക്ക് പ്രവേശനം. നേരത്തെ ഗ്ലാസ് ബ്രിഡ്‌ജിന് സമീപത്തായിരുന്നു ടിക്കറ്റ് കൗണ്ടർ മറ്റ് സാഹസിക വിനോദങ്ങള്‍ നടക്കുന്ന സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഗ്ലാസ്‌ ബ്രിഡ്‌ജില്‍ ഉദ്‌ഘാടനത്തിന് ശേഷം ഇതുവരെ 17,000-ത്തോളം പേര്‍ സന്ദര്‍ശനം നടത്തിയെന്നാണ് ഡിടിപിസിയുടെ ഔദ്യോഗിക കണക്ക്. അതേസമയം, ഗ്ലാസ് ബ്രിഡ്‌ജിന്‍റെ വരവോട് കൂടി പൈന്‍ വാലിയിലേക്കും മൊട്ടക്കുന്നിലേക്കും എത്തുന്ന യാത്രികരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.