സ്‌കൂട്ടറില്‍ ഇടിച്ച് ബസ് നീർത്തടത്തിലേക്ക് മറിഞ്ഞു: സ്‌കൂട്ടർ യാത്രികൻ മരിച്ചു, നിരവധി പേർക്ക് പരിക്ക് - malayalam news
🎬 Watch Now: Feature Video
കോഴിക്കോട്: മാവൂർ കൽപ്പള്ളിയിൽ ബസ് അപകടത്തിൽ ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രക്കാരനായ മാവൂർ അടുവാട് സ്വദേശി അർജുൻ സുധീർ (30) ആണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കോഴിക്കോട് നിന്നും മാവൂരിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. എതിരെ വരികയായിരുന്ന സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ച് ബസ് ഏറെ താഴ്‌ചയുള്ള നീർത്തടത്തിലേക്ക് മറിയുകയായിരുന്നു. ഒരു ബസ് യാത്രക്കാരനും ഗുരുതര പരിക്കുണ്ട്. ഇന്ന് രാവിലെ 10:30 ഓടെയാണ് അപകടം നടന്നത്.
മാവൂർ പൊലീസും മുക്കം ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്ന പരിക്കുപറ്റിയവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
അപകടം തുടർക്കഥ: മാർച്ച് 11 നാണ് കോന്നി കിഴവള്ളൂരിൽ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റത്. ഇരുവാഹനങ്ങളും അമിതവേഗത്തിലായിരുന്നു. കാറിലിടിച്ച ബസ് സമീപത്തെ കിഴവള്ളൂർ പള്ളിയുടെ കമാനവും കാണിക്ക വഞ്ചിയും ഇടിച്ച് തകർത്തിരുന്നു.
also read: വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾക്ക് തീയിട്ടത് കാപ്പ കേസ് പ്രതി ; പിടികൂടിയത് സാഹസികമായി