എടവണ്ണപ്പാറയില്‍ പിടിച്ചത് 85 ലക്ഷം രൂപയുടെ കുഴല്‍പ്പണം

🎬 Watch Now: Feature Video

thumbnail

കോഴിക്കോട്: എടവണ്ണപ്പാറയില്‍ കാറില്‍ കടത്തുകയായിരുന്ന 85 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. ഒരാള്‍ കസ്റ്റഡിയില്‍. ചേലേമ്പ്ര സ്വദേശിയായ മുഹമ്മദ് റഫീഖാണ് (32) പിടിയിലായത് (Black Money Seized In Edavannappara). ഇന്ന് (ഡിസംബര്‍ 8) രാവിലെ 9.30 നാണ് സംഭവം. മലപ്പുറം ജില്ല പൊലീസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വാഴക്കാട് പൊലീസ് നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം കണ്ടെത്തിയത് (Black Money Case Kozhikode). കൊടുവള്ളിയില്‍ നിന്നും വരികയായിരുന്ന കാര്‍ എടവണ്ണപ്പാറയിലെത്തിയപ്പോള്‍ പൊലീസ് സംഘം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. കാറിന്‍റെ മുന്‍ സീറ്റിന് അടിയിലും ഡ്രൈവിങ് സീറ്റിന് അടിയിലും ചാക്കില്‍ കെട്ടിയാണ് പണം കടത്താന്‍ ശ്രമിച്ചത്. കൊണ്ടോട്ടി ഡിവൈഎസ്‌പി മൂസ വള്ളിക്കാടന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. എഎസ്‌ഐ റഫീഖ് ബാബു സിപിഒമാരായ പ്രദീപ്, ലത്തീഫ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയിലും അടുത്തിടെ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. രണ്ട് കോടിയോളം രൂപയാണ് പൊലീസ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപകമാക്കി. 

also read: രഹസ്യ അറയില്‍ 500 രൂപയുടെ നോട്ടുക്കെട്ടുകള്‍; നിലമ്പൂരില്‍ 96 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.