Bike Burnt In Kannur: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചു - ബൈക്ക് കത്തിച്ചു
🎬 Watch Now: Feature Video
Published : Sep 29, 2023, 2:21 PM IST
കണ്ണൂര്‍ : പയ്യന്നൂർ രാമന്തളി കുരിശുമുക്കില്‍ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചു (Bike Burnt In Kannur). കുരിശുമുക്കിലെ എം പി ഷൈനേഷിൻ്റെ ബൈക്കാണ് ഹെൽമറ്റ് ധരിച്ചെത്തിയവര്‍ കത്തിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ഹെൽമറ്റും റെയിൻകോട്ടും ധരിച്ചെത്തിയവര്‍ വീട്ടുമുറ്റത്തേക്ക് വരുന്നതും ഒരാൾ പെട്രോളെന്ന് സംശയിക്കുന്ന ഒരു ദ്രാവകം ബൈക്കിന് മുകളില്‍ ഒഴിക്കുന്നതും തീയിടുന്നതുമെല്ലാം വീട്ടിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ശബ്‌ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ ബൈക്ക് കത്തുന്നതാണ് കണ്ടത്. തുടർന്ന് വെള്ളം പമ്പു ചെയ്‌ത് തീയണച്ചതിനാൽ ബൈക്കിൻ്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് വീടിന് അടക്കം തീപിടിക്കുന്ന തരത്തിലുള്ള വലിയ അപകട സാഹചര്യം ഒഴിവാക്കാനായി. പുലർച്ചെ 2.30 ഓടെ തന്നെ പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഷൈനേഷ് വാട്ടർ അതോറിറ്റി ജീവനക്കാരനും യുക്തിവാദി സംഘം പ്രവർത്തകനുമാണ്. അക്രമത്തിനു പിന്നിലെ കാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല.