കോട്ടയം മെഡിക്കൽ കോളജിൽ വനിത ഡോക്‌ടർക്ക് നേരെ കയ്യേറ്റ ശ്രമം; കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി

By

Published : Jun 18, 2023, 10:53 PM IST

thumbnail

കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി വനിത ഡോക്‌ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇന്നലെ പുലർച്ചെ കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വച്ചായിരുന്നു സംഭവം. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത ഡോക്‌ടറെയാണ് ഏറ്റുമാനൂർ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. 

അതേസമയം സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് ആക്രമണത്തിനിരയായ ഡോക്‌ടർ ആരോപിച്ചു. സംഭവ സമയത്ത് പ്രതി ബഹളമുണ്ടാക്കുകയാണെന്ന് എയ്‌ഡ് പോസ്റ്റിൽ അറിയിച്ചിട്ടും ആരും സഹായത്തിനെത്തിയില്ലെന്നും ഡോക്‌ടർ പറഞ്ഞു. ശനിയാഴ്ച്ച പുലർച്ചെ നടന്ന സംഭവമാണെങ്കിലും ഞായറാഴ്‌ച ഉച്ച കഴിഞ്ഞാണ് ഗാന്ധി നഗർ പൊലീസ് മൊഴി രേഖപ്പെടുത്തിയതെന്നും ഡോക്‌ടർ വ്യക്‌തമാക്കി.

തീർത്തും മോശമായി അസഭ്യം പറയുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്‌ത ഇയാളെ ആശുപത്രി ജീവനക്കാർ കെട്ടിയിടുകയായിരുന്നുവെന്ന് വനിത ഡോക്‌ടർ പറഞ്ഞു. അതേസമയം ഡോക്‌ടർമാരുടെ സുരക്ഷയ്‌ക്ക് നടപടി എടുക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടപ്പിലായിട്ടില്ലെന്ന് മറ്റ് ഡോക്‌ടർമാർ ആരോപിച്ചു.

ALSO READ : മുഴുവൻ ജീവനക്കാർക്കും സുരക്ഷ: ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.