കണ്ണൂർ ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിട്ടില്ല ; ആയുധങ്ങൾ പിടിച്ചെടുത്തെന്ന് എടിഎസ് ഡിഐജി - തണ്ടര്‍ബോള്‍ട്ട്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 14, 2023, 9:49 PM IST

കണ്ണൂർ: കരിക്കോട്ടക്കരി ഉരുപ്പുംകുറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റുകൾ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് എടിഎസ് ഡിഐജി പുട്ട വിമലാദിത്യ (Putta Vimaladitya). അതേസമയം അവരുടെ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡിഐജി പറഞ്ഞു (ATS DIG On Maoist Encounter In Kannur Uruppumkutty). ഇന്നലെ രാത്രിയും ഏറ്റുമുട്ടൽ നടന്നു. എന്നാല്‍ എത്ര മാവോയിസ്‌റ്റുകൾക്ക് പരിക്കേറ്റെന്നതിൽ വ്യക്തതയില്ല. ഇവരുടെ രണ്ട് തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ട്. പരിക്കേറ്റവരുമായി മാവോയിസ്‌റ്റ് സംഘം രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താൻ വനത്തിൽ തെരച്ചിൽ തുടരും. കർണാടക വനാതിർത്തിയിലും പരിശോധന നടത്തുമെന്ന് ഡിഐജി പറഞ്ഞു. മാവോയിസ്‌റ്റ് സംഘവുമായി ഇന്നലെ രണ്ടാമതും വെടിവയ്പ്പ്‌ ഉണ്ടായി. തെരച്ചില്‍ നടക്കുന്നതിനിടെ  രാത്രി 10 മണിയോടെയാണ് വെടിവയ്പ്പ്‌ ഉണ്ടായത്. ഇന്നലെ രാവിലെ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റ് സംഘത്തിലെ ഒരാൾക്ക് പരിക്കേറ്റതായാണ് സൂചനയെന്നും എടിഎസ് ഡിഐജി പറഞ്ഞു. തെരച്ചിലിനിടെ ഡിഐജിയും സംഘവും വനത്തിനുള്ളിലേക്ക് പോയിരുന്നു. ഒരു മണിക്കൂറിനുശേഷമാണ് ഈ സംഘം തിരിച്ചുവന്നത്. ഇതിനുശേഷമാണ് പുട്ട വിമലാദിത്യ മാധ്യമങ്ങളോട് സംസാരിച്ചത്. തിങ്കളാഴ്‌ച രാവിലെ 9.30 ഓടെയാണ് ഉരുപ്പുംകുറ്റി ഞെട്ടിത്തോട് ഭാഗത്ത് ആദ്യ വെടിവയ്‌പ്പുണ്ടായത്. തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ വെടിയൊച്ച കേട്ടതായി നാട്ടുകാർ പറയുന്നു. ആറളം, അയ്യൻകുന്ന്, കരിക്കോട്ടക്കരി മേഖലകളിലെല്ലാം നേരത്തേ തന്നെ മാവോയിസ്‌റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളതാണ്. ദിവസങ്ങൾക്ക് മുൻപാണ് ആറളത്ത് വനം വകുപ്പ് വാച്ചർമാർക്ക് നേരെ മാവോയിസ്‌റ്റ് സംഘം വെടിയുതിർത്തത്. പശ്ചിമ ഘട്ട മേഖല മാവോയിസ്‌റ്റുകളുടെ പതിവ് സഞ്ചാരപാതയാണെന്ന് പറയപ്പെടുന്നു. കേരളത്തോട് ചേർന്ന ഭാഗത്ത് പരിശോധന ശക്തമാകുമ്പോൾ കർണാടക ഭാഗത്തേക്ക് കടക്കുന്നതാണ് മാവോയിസ്‌റ്റുകളുടെ പതിവ് രീതി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.