Ashok Chandna trolled on Chandrayaan 3 'ദൗത്യത്തിനൊപ്പം പോയ യാത്രക്കാർക്ക് അഭിവാദ്യം' എന്ന് രാജസ്ഥാൻ മന്ത്രി, ട്രോളി സോഷ്യല്‍ മീഡിയ - അശോക് ചന്ദ്‌ന ട്രോൾ
🎬 Watch Now: Feature Video
Published : Aug 24, 2023, 11:46 AM IST
ജയ്‌പൂർ : ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായ യാത്രക്കാരെ (Chandrayaan 3 passengers) അഭിനന്ദിച്ച രാജസ്ഥാൻ കായിക മന്ത്രി അശോക് ചന്ദ്‌നയ്‌ക്ക് (Minister Ashok Chandna) സമൂഹ മാധ്യമത്തിൽ ട്രോൾ (Trolls) പ്രവാഹം. ചന്ദ്രയാൻ 3 (Chandrayaan 3) ഇന്നലെ(23.8.2023) ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡിങ് നടത്തിയതിന് പിന്നാലെ രാജ്യത്തിന്‍റെ വിജയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിക്ക് നാക്ക് പിഴച്ചത്. 'ദൗത്യത്തിൽ നമ്മൾ വിജയിച്ചു. സുരക്ഷിതമായി ലാൻഡിങ് നടന്നു. ദൗത്യത്തിനൊപ്പം പോയ എല്ലാ യാത്രക്കാരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു' -എന്നായിരുന്നു അശോക് ചന്ദ്‌ന മാധ്യമങ്ങളോട് പ്രതികരിച്ചത്. ഹിന്ദോലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അശോക്, സവായ് മാൻസിങ് സ്‌റ്റേഡിയത്തിലെ ഖേലോ ഇന്ത്യ സെന്‍ററിന്‍റെ ഉദ്‌ഘാടനത്തിന് ശേഷമാണ് മാധ്യമങ്ങളെ കണ്ടത്. യാത്രക്കാരില്ലാത്ത പേടകമാണ് ഐഎസ്‌ആർഒ വിക്ഷേപിച്ചതെന്നിരിക്കെ കായിക മന്ത്രിയുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ ട്രോളുകൾ നിറഞ്ഞു. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 ഇന്നലെ വൈകിട്ടോടെ ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡിങ് നടത്തുകയും പ്രഗ്യാൻ റോവർ അതിന്‍റെ പ്രയാണം ആരംഭിക്കുകയും ചെയ്‌തിരുന്നു.