'ഭരണപരാജയം മറയ്ക്കാൻ ഗണപതിയെ കൂട്ടുപിടിക്കേണ്ട'; എഎൻ ഷംസീർ മാപ്പ് പറയണമെന്ന് കെ മുരളീധരൻ - കെ മുരളീധരൻ

🎬 Watch Now: Feature Video

thumbnail

By

Published : Aug 4, 2023, 7:39 PM IST

കോട്ടയം : വിവാദ പരാമർശത്തിൽ സ്‌പീക്കർ എഎൻ ഷംസീർ മാപ്പ് പറയണമെന്ന് കെ മുരളീധരൻ എംപി. ഭരണപരാജയം മറയ്ക്കാൻ ഗണപതിയെ കൂട്ടുപിടിക്കേണ്ടെന്നും, ശാസ്ത്രത്തെ രക്ഷിക്കാൻ സ്‌പീക്കർ വരേണ്ട ആവശ്യം ഇല്ലെന്നും പറഞ്ഞ മുരളീധരൻ സ്‌പീക്കർ സഭ മര്യാദക്ക് നടത്തിയാൽ മതിയെന്നും പറഞ്ഞു. അന്തരിച്ചു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മുരളീധരൻ. എല്ലാ ദൈവങ്ങളെയും വിശ്വാസങ്ങളെയും ഭക്തരുടെ വികാരങ്ങളെയും മാനിക്കണം. ശാസ്ത്രവും വിശ്വാസവും തമ്മിൽ ഇപ്പോൾ ഒരു യുദ്ധവും നടന്നിട്ടില്ലന്നും, എൻഎസ്എസിനെ വർഗീയമായി ചിത്രീകരിക്കാൻ നോക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു. അതിനിടെ ശാസ്ത്രത്തെ രക്ഷിക്കാനുള്ള അവതാരങ്ങളെ ആവശ്യമില്ലന്നും മുരളീധരൻ പറഞ്ഞു. ശബരിമല വിഷയത്തിൽ സിപിഎമ്മിന് കൈപൊള്ളി. ഗണപതിയിൽ കൈയും മുഖവും പൊള്ളുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് കെ മുരളീധരൻ എംപി പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ എത്തി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചത്. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഉമ്മൻ ചാണ്ടിയുടെ വേർപാട് കോൺഗ്രസിൽ ഒരിക്കലും നികത്താൻ ആകാത്ത നഷ്‌ടമാണെന്നും, എന്നാൽ ഇന്നും അദ്ദേഹത്തെ ആളുകൾ നെഞ്ചിലേറ്റുന്നത് കാണുമ്പോൾ കോൺഗ്രസിന് അഭിമാനമാണെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.