മലപ്പുറത്ത് അവശനിലയില്‍ കണ്ടെത്തിയ പിടിയാനയുടെ സ്ഥിതിയില്‍ മാറ്റമില്ല ; വൈറസ് ബാധയാകാമെന്ന് നിഗമനം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 14, 2023, 7:55 PM IST

മലപ്പുറം: കരിയംമുരിയം വനാതിര്‍ത്തിയില്‍ അവശനിലയില്‍ കണ്ടെത്തിയ പിടിയാനയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു (ailing elephant in Malappuram kariyam muriyam forest). ഇന്നലെയും (നവംബർ 13) ആന്‍റി ബയോട്ടിക്കുകള്‍ അടക്കമുള്ള മരുന്നുകള്‍ നല്‍കി. അവശയായി ചെളിയില്‍ വീണ് കിടക്കുന്ന ആന എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നുമില്ല. വൈറസ് ബാധയാകാം ആനയുടെ തളര്‍ച്ചയ്ക്ക്‌ കാരണമായത് എന്നാണ് വനം വെറ്ററിനറി ഡോക്‌ടര്‍മാര്‍ പറയുന്നത്. തിങ്കളാഴ്‌ച ആനയുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ച് പൂങ്ങോട് വെറ്ററിനറി ലാബിലേക്ക് അയച്ചിട്ടുണ്ട്. പാണ്ടിക്കാട് വെറ്ററിനറി സര്‍ജന്‍ ഡോ കെ നൗഷാദലിയുടെ നേതൃത്വത്തിലാണ് ആനയ്‌ക്ക് ആവശ്യമായ ചികിത്സകള്‍ നടത്തുന്നത്. ഇന്നും വെറ്ററിനറി സർജൻമാരുടെയും വനപാലകരുടെയും നേതൃത്വത്തിൽ ചികിത്സ തുടരുന്നുണ്ട്. ഞായറാഴ്‌ച രാവിലെയാണ് വനത്തിനുള്ളിൽ പിടിയാനയെ ചെളിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പത്ത് വയസ് വരുമെന്നാണ് വെറ്ററിനറി ഡോക്‌ടർമാർ അറിയിച്ചത്. നിലമ്പൂർ നോർത്ത് ഡിഎഫ്ഒ അശ്വിൻ കുമാർ, വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ പി എസ് ബോബി കുമാർ, പോത്തുകൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വിനോദ് കൃഷ്‌ണ എന്നിവരും സ്ഥലത്തെത്തി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.