Vishal at Chottanikkara Temple | 'മാർക്ക് ആന്‍റണി'ക്ക് വിജയാനുഗ്രഹം തേടി നടൻ വിശാൽ ചോറ്റാനിക്കരയിൽ ; ചിത്രം അടുത്ത മാസം തിയേറ്ററുകളിൽ - mark antony

🎬 Watch Now: Feature Video

thumbnail

By

Published : Aug 9, 2023, 10:54 AM IST

എറണാകുളം:പുതിയ ചിത്രമായ മാർക്ക് ആന്‍റണിക്കായി വിജയാനുഗ്രഹം തേടി നടൻ വിശാൽ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മാർക്ക് ആന്‍റണിയുടെ നിർമ്മാതാവായ വിനോദ് കുമാറിനൊപ്പം ആണ് അദ്ദേഹം ഇന്നലെ വൈകുന്നേരം 7:30 ഓടെ ക്ഷേത്രസന്നിധിയിൽ എത്തിയത്. ഏകദേശം രണ്ടുമണിക്കൂറോളം ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന മാർക്ക് ആന്‍റണി അടുത്തമാസമാണ് തിയേറ്ററുകളിലെത്തുന്നത്. എസ് ജെ സൂര്യ, ഋതു വർമ്മ, സെൽവരാഘവൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഈ ചിത്രത്തിൽ വിശാൽ ഡബിൾ റോളിലെത്തുന്നു എന്നുള്ളതും കൗതുകകരമാണ്. ജി.വി പ്രകാശ്‌ കുമാറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണ വേളയിൽ സെറ്റിലുണ്ടായ അപകടത്തിൽ നിന്നും തലനാരിഴയ്‌ക്കാണ് താരം രക്ഷപ്പെട്ടത്. അമിത വേഗത്തിൽ സെറ്റിലേയ്‌ക്ക് പാഞ്ഞുകയറിയ ട്രക്കിന്‍റെ ദൃശ്യങ്ങൾ വിശാൽ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടിരുന്നു.

Also read : ഭീതി പരത്തി മാര്‍ക്ക് ആന്‍റണി സെറ്റില്‍ അമിത വേഗതയില്‍ ട്രക്ക്; വിശാല്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.