Achu Oommen On Cyber Attack : 'ഞാനും പിതാവിന്‍റെ ആത്‌മാവും ക്ഷമിച്ചാലും പുതുപ്പള്ളി മാപ്പ് തരില്ല' : സൈബര്‍ ആക്രമണത്തില്‍ അച്ചു ഉമ്മന്‍ - ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍
🎬 Watch Now: Feature Video
Published : Aug 31, 2023, 10:56 AM IST
കോട്ടയം : സിപിഎമ്മിന്‍റെ സൈബര്‍ ആക്രമണത്തില്‍ താനോ,പിതാവിന്‍റെ ആത്‌മാവോ ക്ഷമിച്ചാലും പുതുപ്പള്ളി മാപ്പ് നല്‍കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ (Achu Oommen On Cyber Attack By CPM Worker). സൈബർ ആക്രമണത്തിനെതിരെ നൽകിയ പരാതിയിൽ പൊലീസ് മൊഴിയെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അച്ചു. പൂജപ്പുര പൊലീസ് പതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. സെക്രട്ടേറിയറ്റ് മുൻ ഉദ്യോഗസ്ഥനായ നന്ദകുമാർ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പുപറഞ്ഞെങ്കിലും മറ്റൊരു അക്കൗണ്ടിൽ അപമാനിക്കുന്ന പോസ്റ്റുകൾ ഇപ്പോഴുമുണ്ട്. ഉമ്മൻ ചാണ്ടിയെ ഇനിയെങ്കിലും വെറുതെ വിടണം. എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് താൻ ഈ നിലപാടെടുത്തതെന്നും അച്ചു വ്യക്തമാക്കി. വ്യക്തിവൈരാഗ്യം കൊണ്ടല്ല, ആശയത്തിന്‍റെ ഭാഗമായാണ് പരാതി നൽകിയത്. സൈബർ ഇടങ്ങളിൽ ഉണ്ടാകുന്ന അധിക്ഷേപങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ഇടതുപക്ഷം പറയുന്നെങ്കിലും അരിയാഹാരം കഴിക്കുന്നവർക്ക് കാര്യം അറിയാമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. മൊഴിയെടുക്കൽ മൂന്നുമണിക്കൂറിലേറെ നീണ്ടു. അതേസമയം ഇടത് സൈബർ ഇടങ്ങളിൽ വർധിച്ചുവരുന്ന അധിക്ഷേപങ്ങൾ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനാണ് യുഡിഎഫ് തീരുമാനം.