വസ്ത്രത്തിന്‍റെ പേരില്‍ പൊലീസ് സദാചാര വിചാരണയ്‌ക്ക് വിധേയമാക്കിയതായി പരാതി - പുതുച്ചേരി പൊലീസ് യുവതി സദാചാരം
🎬 Watch Now: Feature Video
പുതുച്ചേരിയില്‍ വസ്ത്രത്തിന്‍റെ പേരില്‍ പൊലീസ് സദാചാര വിചാരണയ്‌ക്ക് വിധേയമാക്കിയതായി പരാതി. അരബിന്ദോ ആശ്രമത്തിലെ ബീച്ച് റോഡിലാണ് സംഭവം. യുവതിയും സുഹൃത്തുക്കളും ഫോട്ടെയെടുക്കുന്നതിനിടെ വസ്ത്രധാരണത്തെ കുറിച്ച് 'ബോധവത്കരിക്കാൻ' പൊലീസെത്തി. യോജിച്ച വസ്ത്രമല്ല ധരിച്ചിരിക്കുന്നതെന്നും 'മോശം പരാമര്‍ശം നടത്തുകയും അപമാനിക്കുകയും' ചെയ്തുവെന്ന് ആരോപിച്ച് യുവതി ട്വീറ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ 'ഉപദേശം' മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത് കണ്ടാണ് പൊലീസുകാരൻ പിൻവലിഞ്ഞെതെന്നും യുവതി പറയുന്നു.
Last Updated : Feb 3, 2023, 8:18 PM IST