ചാൾസ് രാജകുമാരന് മുന്നില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരൻ കുഴഞ്ഞു വീണു - യുകെ
🎬 Watch Now: Feature Video
ബ്രിസ്റ്റോൾ: യുകെയില്‍ ചാൾസ് രാജകുമാരന് മുന്നില്‍ വെച്ച് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരൻ കുഴഞ്ഞുവീണു. അസ്‌ദ വിതരണ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ ചാൾസ് രാജകുമാരനുമായി സംസാരിച്ച് നില്‍ക്കുന്നതിനിടയിലാണ് ജീവനക്കാരൻ കുഴഞ്ഞുവീണത്. വൈദ്യസഹായം ലഭിച്ചതോടെ ഇയാൾ സുഖം പ്രാപിക്കുകയും ചാൾസ് രാജകുമാരനുമായി സംസാരിക്കുകയും ചെയ്‌തു. കൊവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്തുടനീളം ഭക്ഷണ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന തൊഴിലാളികൾക്ക് നന്ദി അറിയിക്കാൻ എത്തിയതായിരുന്നു ചാൾസ് രാജകുമാരനും ഭാര്യയും.