'ഫൈറ്റർ' റിലീസിന്; അനുഗ്രഹം തേടി ദീപിക പദുക്കോണ്‍ തിരുപ്പതിയില്‍ - ദീപിക പദുക്കോണ്‍ പുതിയ ചിത്രം
🎬 Watch Now: Feature Video
Published : Dec 15, 2023, 3:22 PM IST
തിരുപ്പതി: പ്രശസ്‌തമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് നടി ദീപിക പദുക്കോണ്‍. (Deepika Padukone visits Tirupati temple) സഹോദരിയും ഗോൾഫറുമായ അനിഷ പദുക്കോണിനൊപ്പമാണ് (Deepika Padukone Sister Anisha Padukone) ദീപിക തിരുപ്പതി ഭഗവാന്‍റെ അനുഗ്രഹം തേടിയെത്തിയത്. ഒരു ഐവറി സൽവാർ സ്യൂട്ട് ധരിച്ചായിരുന്നു 37-കാരിയുടെ ക്ഷേത്ര സന്ദര്‍ശനം.
ദീപിക ക്ഷേത്രത്തിലെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫൈറ്ററാണ് ദീപികയുടെ ഏറ്റവും പുതിയ ചിത്രം (Deepika Padukone new movie fighter). ഹൃത്വിക് റോഷനാണ് ചിത്രത്തിലെ നായകന്‍. ഇതാദ്യമായാണ് ദീപികയും ഹൃത്വിക്കും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. (Deepika Hrithik debut collaboration).
2024 ജനുവരി 25-നാണ് ഫൈറ്റര്‍ തിയേറ്ററുകളിലെത്തുക. സിദ്ധാർഥ് ആനന്ദ് (Siddharth Anand) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുവരേയും കൂടാതെ അനിൽ കപൂർ, കരൺ സിങ് ഗ്രോവർ, അക്ഷയ് ഒബ്‌റോയ്, സഞ്ജീദ ഷെയ്ഖ്, തലത് അസീസ് തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അതേസമയം പ്രഭാസിനൊപ്പം കൽക്കി 2898 എഡിയിലും ദീപിക അഭിനയിക്കും. ദി ഇന്‍റേൺ വിത്ത് അമിതാഭ് ബച്ചൻ, സിങ്കം എഗെയ്ൻ എന്നിവയാണ് താരത്തിന്‍റെ വരാനിരിക്കുന്ന പ്രോജക്‌ടുകൾ.
ALSO READ: 'ജിഗർതണ്ട ഡബിൾ എക്‌സി'നെ കുറിച്ചറിയാം; ഉടൻ കാണുമെന്ന് ക്ലിന്‍റ് ഈസ്റ്റ്‌വുഡ്