ബജറ്റ് നിരാശാജനകമെന്ന് ഹോട്ടൽ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷൻ - Union Budget 2020
🎬 Watch Now: Feature Video
മലപ്പുറം: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് നിരാശകള്‍ മാത്രമാണ് സമ്മാനിക്കുന്നതെന്ന് ഹോട്ടൽ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷൻ. ജി.എസ്.ടി കുറയും എന്ന് പറഞ്ഞിരുന്നെങ്കിലും അത് എങ്ങനെ ഗുണം ചെയ്യുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഹോട്ടൽ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷൻ മലപ്പുറം മുനിസിപ്പാലിറ്റി ഏരിയ പ്രസിഡന്‍റ് നബീൽ വ്യക്തമാക്കി. യാഥാർഥ്യബോധം തീരെയില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്നും കോർപ്പറേറ്റുകളെ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം ബജറ്റിലൂടെ വീണ്ടും വ്യക്തമായെന്നും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് നൗഷാദ് മണ്ണിശ്ശേരി പറഞ്ഞു.