വേതനം കുറച്ചത് അംഗീകരിക്കാനാകില്ലെന്ന് ലോട്ടറി തൊഴിലാളികൾ - ലോട്ടറി കച്ചവടം
🎬 Watch Now: Feature Video
കോഴിക്കോട്: ലോട്ടറി മേഖലയിലെ തൊഴിലാളികള്‍ക്കുള്ള വേതനം കുറച്ചത് അംഗീകരിക്കാനാകില്ലെന്ന് ലോട്ടറി തൊഴിലാളി യൂണിയന്‍. ടിക്കറ്റ് വില 30 രൂപയിൽ നിന്ന് 40 രൂപയാക്കാനും കമ്മിഷനും സമ്മാനഘടനയും പരിഷ്കരിക്കാനുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്‍റെ പ്രയോജനം മൊത്ത വിതരണക്കാരന് മാത്രമാണ് ലഭിക്കുകയെന്നും ഇവര്‍ ആരോപിക്കുന്നു. സുതാര്യമായ നറുക്കെടുപ്പ് നടത്താനും വിൽപനയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാനും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടേണ്ട സാഹര്യമാണുള്ളതെന്നും തൊഴിലാളികൾ പറഞ്ഞു.