ആശങ്കാസാഹചര്യത്തിലും ശ്രദ്ധകവരും ഇടുക്കി ഡാമിന്‍റെ ആകാശക്കാഴ്‌ച - ചെറുതോണി അണക്കെട്ട്
🎬 Watch Now: Feature Video
ജലനിരപ്പുയര്‍ന്നതിന്‍റെ ഭീതിയിലാണ് ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതെങ്കിലും ഇതിന്‍റെ ആകാശക്കാഴ്‌ചകള്‍ ആരുടെയും ശ്രദ്ധ കവരും. 2018-ലെ പ്രളയത്തിനുശേഷം ആദ്യമായി ഡാമിന്‍റെ രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ തുറക്കുകയായിരുന്നു. 35 സെന്‍റിമീറ്റർ വീതമാണ് ഉയർത്തിയത്. ചൊവ്വാഴ്ച രാവിലെ 11 നാണ് അണക്കെട്ടിന്‍റെ ആദ്യ ഷട്ടര്‍ തുറന്നത്. 12 മണിയോടെ നാലാം നമ്പർ ഷട്ടറും അരമണിക്കൂർ കഴിഞ്ഞ് മൂന്നാമത്തെ ഷട്ടറും തുറന്നു. സെക്കന്‍റില്‍ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്.